SAG….ആ ഡിസൈന്‍ ഞാന്‍ എവിടെയോ കണ്ടു മറന്ന പോലെ. എന്‍റെ ഓര്‍മയുടെ മിന്നല്‍ വെളിച്ചത്തില്‍ എവിടെയോ നൂലിഴകളാല്‍ തുന്നിച്ചേര്‍ത്ത ആ ഡിസൈന്‍.
“ശില്‍പ. നിന്‍റെ ചുരിദാര്‍ ഇങ്ങു തന്നെ… “
“ഇതെന്താ ഇങ്ങനെ ഒരു പൂതി“? അവള്‍ ചുണ്ടുകള്‍ കൊടിച്ചു ചോദിച്ചു.
“ഏയ്. അതല്ല…അതിങ്ങു തന്നെ. “
ഞാന്‍ ആ ഡിസൈനില്‍ വിരല്‍ ഓടിച്ചു. എന്തൊക്കെയോ ഓര്‍മ്മകള്‍ ഈ ഡിസൈനില്‍ കുരുങ്ങി കിടക്കുന്നു എന്നൊരു തോന്നല്‍. ഞാന്‍ ആലോചിക്കുന്നത് കണ്ടിട്ടാകണം അവള്‍ ചോദിച്ചു.
“എന്താ അനി..? എന്തേലും ഓര്‍മ വരുന്നുണ്ടോ? “
“ശില്പാ….ഈ ഡിസൈന്‍….ഞാന്‍ എവിടെയോ കണ്ടത് പോലെ. ഇതില്‍ തൊടുമ്പോള്‍ ചിര പരിചിതമായ എന്തോ ഒന്ന് എന്‍റെ കൈകളില്‍ പതിയുന്നത് പോലെ തോന്നുന്നു. “
“ഈശ്വരാ….ഞാന്‍ അതെന്തേ ഓര്‍ക്കാതിരുന്നേ…..അനീ…അനി ഒരു ഫാഷന്‍ ഡിസൈനര്‍ ആയിട്ടാണ് ഇവിടെ ജോലിക്ക് വന്നത് എന്നാണു എന്നോട് പറഞ്ഞത്. പക്ഷെ വേറെ ഏതോ ഒരു പേരാണ് കംപനിയുടെതായി പറഞ്ഞത്. “
“ആണോ? ഒരു പക്ഷെ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന കമ്പനി ആയി കൂടെ ഇത്? അല്ലെങ്കില്‍ ഞാന്‍ ആദ്യം വന്ന കമ്പനിയില്‍ നിന്നും മാറി ഈ കമ്പനിയില്‍ ജോലിക്ക് കയറിയതായി കൂടെ? “
“ഹം…ചിലപ്പോള്‍ അനി വരച്ചതാകും ഈ ഡിസൈന്‍.. “
“ആയിരിക്കുമോ? ഞാന്‍ ചിന്തയിലാണ്ടു. “
ഇടയ്ക്കെപ്പോഴോ ഞങ്ങള്‍ കെട്ടി പിടിച്ചു കിടന്നുറങ്ങി.
പിറ്റേന്നു ബാബ വന്നു വിളിച്ചപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. ശില്‍പ അപ്പോഴേക്കും പോയിരുന്നു.
“അനീ.. ഇപ്പോള്‍ എങ്ങനെ ഉണ്ട്? “
“ആ.. ബാബ.. എനിക്ക് നല്ല സുഖം തോന്നുന്നു. “
“ഹം…..ശില്‍പ പറഞ്ഞു. ഇന്നലെ നടന്നതൊക്കെ. “ ബാബ ചിരിച്ചു കൊണ്ട് പറഞ്ഞു.
ശോ. ഈ പെണ്ണിന്‍റെ ഒരു കാര്യം. എല്ലാം ഈ കിളവനോട് ചെന്നു പറഞ്ഞെക്കുന്നു.