എല്ലാം കേട്ട് അങ്കിളിന്റെ അടുത്ത് വിഷമിച്ച് നിൽക്കുന്ന അപ്പുവേട്ടനോട്
ഞാൻ പറഞ്ഞു ,
” ദേ വരുന്നു”
അപ്പു വേട്ടൻ എന്റെ കൂടെ വരാൻ തയ്യാറായി പറഞ്ഞു
ഞാൻ മനസിൽ ചിലത് തീരുമാനിച്ച് ഉറപ്പിച്ചിട്ട് ഞാനും അപ്പുവേട്ടനും റൂമിനു പുറത്തേക്ക് പോകാനായി നടന്നു ,
“മോളെ നിൽക്കു അങ്കിൾ പറയുന്നത് കേട്ടിട്ട് പോക്കൊളു”
എന്നു പറഞ്ഞു കൊണ്ട് അങ്കിൾ എന്നെ പുറകെ നിന്നു വിളിച്ചു ,
“ഇല്ല അങ്കിൾ എന്റെ റൂബിക്ക് സംഭവിച്ച പോലെ ഇനി ഒരാൾക്കും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല ,
മുൻപ് ഞാൻ അവരെ തീർക്കാനായി ഇറങ്ങി പുറപ്പെട്ടതാ പക്ഷെ എന്നെ അന്നു തടഞ്ഞത് എന്റെ ശിവേട്ടൻ അങ്കിളും കൂടി ആയിരുന്നു ,അവർ ചേയ്തതിനു കോടതി ശിക്ഷ വിധിച്ചു എന്നു പറഞ്ഞ്.ആ ശിവേട്ടനെ ആണു അവർ ഈ നിലയിൽ ആക്കിയിരിക്കുന്നത് ,അവരെ ഇനിയും വെറുതെ വിടണം എന്നാണൊ അങ്കിൾ പറയുന്നത് “
“അല്ല മോളെ ,സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനി നമുക്ക് ഇവരുടെ സേഫ്റ്റി ആണ് ആദ്യം നോക്കെണ്ടത് പിന്നെ അലോചിക്കാം പ്രതികാരത്തെ കുറിച്ച് ,ഇപ്പോ നീ ഒന്നു അടങ്ങു ,നീ ഇപ്പോ അവരുടെ അടുത്തെക്ക് പോകുന്നത് വളരെ അപകടം ആണു
അവർ നിന്നെ കാത്ത് ഇരിക്കുക ആയിരിക്കും നിന്നെ നാട്ടിൽ എത്തിക്കാൻ വേണ്ടി ആയിരിക്കണം അവർ ഇതോക്കെ ചെയ്തിട്ടുണ്ടാകുക,നമ്മൾ ആയിട്ട് അവരുടെ വലയിൽ ചെന്നു ചാടി കൊടുക്കണൊ ഇപ്പോ നമ്മുക്ക് അതിൽ നിന്നും പിൻമാറാം ,എന്നിട്ട് ഇവരുടെ ജീവൻ നിലനിർത്താനുള്ള വഴികൾ നോക്കാം. അതു കഴിഞ്ഞ് നിന്റെ കൂടെ എന്തിനും ഈ അങ്കിളും ഉണ്ടാകും ,അതുവരെ ക്ഷമിക്കു മോളേ “
അങ്കിൾ പറഞ്ഞത് കേട്ട് എന്റെ ദേഷ്യം ഒക്കെ കുറച്ചു കുറഞ്ഞു ,
അങ്കിൾ പറയുന്നതിലും കാര്യം ഉണ്ട് എടുത്ത് ചാടി എന്തെങ്കിലും ചെയ്യുന്നത് അപകടം ആണ്,
” അങ്കിൾ അപ്പോ എന്റെ അമ്മു മോളെ ഈ നിലയിൽ ആക്കിയവരെ വെറുതെ വിടണമൊ ,കണ്ടില്ലെ അങ്കിൾ അവളുടെ കിടപ്പ് ,ആ ചെറിയ കുട്ടിയെ പൊലും വെറുതെ വിടാത്ത അവരെ ഇനി ഒരിക്കലും കോടതിക്കും നിയമത്തിനും വിട്ടു കൊടുകില്ല ഞാൻ. അവരുടെ അന്ത്യം എന്റെ കൈ കൊണ്ട് ആയിരിക്കും ,
അങ്കിൾ പറഞ്ഞതു കൊണ്ട് ഇപ്പോ ഞാൻ ഒന്നും ചെയ്യുന്നില്ല ,അവർക്ക് കുറച്ചു ദിവസം കൂടി ആയുസ്സ് ദൈവം നീട്ടി കൊടുത്തു എന്നു വിച്ചാരിച്ചോളാം”