അവിടെ നിന്ന് ഇവിടെ വരെ ഞാൻ “അവൾക്ക് വേണ്ടി “അല്ല അവൾ തന്നെ ആയിട്ട് ജീവിക്കുക ആയിരുന്നു,അവളുടെ ആഗ്രഹം പോലെ ഒരു നിർഭയ ഭവനം ഞാൻ സ്റ്റാർട്ട് ചേയ്തു ,പിന്നെ ശ്രീയേ പോലെ സ്വഭാവ ഗുണമുള്ള ഒരു ചെറുപ്പകാരനെ തന്നെ ജിവിത പങ്കാളി ആയി കണ്ടെത്തി ,ഇനിയും ഈ ജിവിതം റൂബിയായി ജീവിച്ച് തിർക്കണം എന്നാണ് എന്റെ മോഹം.
ഇതൊക്കെ അലോചിച്ച് കൊണ്ട് ഞങ്ങളുടെ വണ്ടി ദേവൻ അങ്കിൾ പറഞ്ഞ ഹോസ്പിറ്റലിൽ എത്തി.
ഞാനും അപ്പുവേട്ടനും കൂടി കാറിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റൽ റിസ്പഷനിൽ ചെന്നു അന്വേഷിച്ചു ,
അവിടെ നിന്നും അറിയാൻ കഴിഞ്ഞു
ശിവേട്ടൻ ഐസിയുവിൽ ആണെന്ന് ,
ഞങ്ങൾ ഐസിയു ലക്ഷ്യം ആക്കി നടന്നു ,ഞങ്ങൾ അവിടെ എത്തിയപ്പോൾ ദേവൻ അങ്കിൾ പുറത്ത് തന്നെ ഉണ്ട് ,
“എന്താ അങ്കിൾ എന്റെ ശിവേട്ടനു സംഭവിച്ചത് ”
അതു ചോദിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു ,
ഞാൻ ചോദിച്ചതിന് മറുപടി നൽകാതെ എന്നെ അങ്കിൾ ഐസിയു വിന്റെ ഗ്ലാസിലുടെ അകത്തെക്ക് നോക്കാൻ പറഞ്ഞു ,
ഞാൻ നോക്കിയപ്പോൾ തലയിലും കൈയിലും മുഖത്തും ഒക്കെ പഞ്ഞി കെട്ടുമായി ശിവേട്ടൻ കട്ടിലിൽ കിടക്കുന്നു പുതപ്പ് പുതച്ചതിനാൽ ബാക്കി ഒന്നും കാണാൻ സാധിച്ചില്ല ,
അതു കണ്ടു കഴിഞ്ഞ് ഞാൻ
വീണ്ടും അങ്കിളിനോട് അതെ ചോദ്യം ആവർത്തിച്ചു ,
”മോളെ കൈമൾ പക വീട്ടിയത ,
ഭാഗ്യത്തിന്നാ ജീവൻ തിരിച്ചു കിട്ടിയത് ”
അങ്കിൾ പറഞ്ഞു നിർത്തി
എനിക്ക് അതു കേട്ടപ്പോൾ സങ്കടത്തിനെക്കാൾ കൂടുതൽ ദേഷ്യം ആണു വന്നത് ,അപ്പോഴാണ് ഞാൻ ഇന്ദു ഏട്ടത്തിയെം അമ്മു മോളെ കുറിച്ച് ആലോചിക്കുന്നത് ,
“അങ്കിൾ ഏട്ടത്തിയും അമ്മു മോളും എവിടെ “
“വാ മോളെ ”
അതിനു മറുപടി പറയാതെ അങ്കിൾ എന്നെയും വിളിച്ച് ഹോസ്പറ്റലിലെ ഒരു റൂമിലെക്ക് കൊണ്ടു പോയി.
റൂം തുറന്ന് അകത്ത് കടന്നതും ഞാൻ കാണുന്നത് കട്ടിലിൽ പുതച്ച് കിടക്കുന്ന അമ്മു മോളെ ആണു ,അതിനടുത്ത് കസേരയിൽ കരഞ്ഞു വാടി തള്ളർന്ന് ഇരിക്കുന്ന ഇന്ദു ഏട്ടത്തിയെം,