“അതെടി മോളെ ”
എന്നു പറഞ്ഞു കൊണ്ട് എന്റെ കവിളിൽ അവൻ ചുമ്പിച്ചു ,
അങ്ങനെ ഞങ്ങൾ കുറച്ചു നേരം അവിടെ പുറത്തെ കാഴ്ച്ചകളും കണ്ടു
നിന്നു.
കുറച്ചു വർഷങ്ങൾക്ക് ശേഷം ,
“മോളേ റൂബി എഴുന്നേൽക്കു”
കുറച്ചു നേരത്തെ വിളിക്ക് ഒടുവിൽ അവൾ എഴുനേറ്റു ,
“എന്താ അമ്മ”
ഉറക്ക ചുവടൊടെ അവൾ ചോദിച്ചു ,
” സ്ഥലം എത്തി ചക്കരെ ”
അതു പറഞ്ഞ് ഞാൻ അവളെ എഴുനേൽപ്പിക്കാൻ ശ്രമിച്ചു,
“അമ്മാ ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ എന്നു പറഞ്ഞവൾ വീണ്ടും സീറ്റിലേക്ക് ചാരി കിടന്നു ,
” എന്നാ നീ ഇവിടെ തന്നെ കിടനോ എന്നു പറഞ്ഞ് ഞാൻ
കാറിന്റെ ഡോർ തുറന്ന് പുറത്ത് ഇറങ്ങി ,
അപ്പോഴേക്കും ശ്രീ എന്റെ അടുത്തേക്കു വന്നു ,
” എന്താ വേദാ അവൾ എഴുന്നേൽക്കുന്നില്ലെ “
“ഇല്ല ശ്രീയെട്ടാ, എട്ടൻ ഒന്നു വിളിക്ക് ഏട്ടൻ വിളിച്ചാൽ എഴുന്നേൽക്കും “
ശ്രീ അവളെ വിളിച്ച് എഴുന്നേൽപ്പിച്ച് പുറത്ത് ഇറങ്ങി ,
അപ്പോഴേക്കും ദേവൻ അങ്കിൾ വീടിനു പുറത്തെക്ക് വന്നു ,
“നിങ്ങൾ എത്തിയൊ നിങ്ങളെ കാത്തിരിക്കുക ആയിരുന്നു “
” വരുന്ന വഴിക്ക് കാറിൽ റൂബി മോളു ഒന്നു ശർദിച്ചു അതാ വൈകിയത് അങ്കിൾ “
ശ്രീ അങ്കിളിനോട് പറഞ്ഞു ,
“എന്താ മോളെ ഒന്നും മിണ്ടാതെ നിൽക്കുന്നത് “
എന്റെ മുഖത്ത് നോക്കി കൊണ്ട് അങ്കിൾ ചോദിച്ചു ,
“ഒന്നുല്യ അങ്കിൾ “
” അപ്പുപ്പന്റെ ചക്കര വന്നെ ” എന്നു പറഞ്ഞു കൊണ്ട് അങ്കിൾ റൂബി മോളെ എടുത്തു പോക്കി ,
“അപ്പുപ്പനു ഉമ്മ താ “