“നിയിപ്പോ ചിന്തിക്കുന്നത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും, നിന്റെ ബാഗ്ലൂർ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഒരു ഡൗട്ട് തോന്നിയത് ആണു പിന്നെ ദേവന്നെ വിളിച്ചപ്പോൾ അവൻ എല്ലാം പറഞ്ഞു “
” ശിവേട്ടാ നമ്മുടെ ജീവിതം ഇങ്ങനെ ഒക്കെ അക്കിയവരെ വെറുതെ വിടാൻ ഒക്കുമോ”
“മോൾ ചേയ്തത് നല്ല കാര്യം ആണു പക്ഷെ മോളെ കാത്തിരിക്കുന്ന ഒരാൾ ഇവിടെ ഉണ്ട് അയാൾ ഇതോനും അറിയരുത്”
” അയ്യോ ശ്രീ വന്നോ ശിവേട്ടാ “
“അതെ അവൻ ഇന്നലെ എത്തി അവൻ ബാൽക്കണിയിൽ ഉണ്ട് മോളു ചെല്ല് “
ഞാൻ വേഗം ബാൽക്കണിയിലെക്ക് ചെന്നു, ശ്രീ അവിടെ പുറത്തെക്ക് കാഴ്ച്ചകളും കണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവന്റെ പുറകെ ചെന്ന് അവനെ കെട്ടിപ്പിടിച്ചു ,
” ഓഹ് പ്രതികാരദാഹം ഒക്കെ തീർത്ത് ആള് എത്തിയോ “
ശ്രീ ഇത്തിരി ഉറച്ച ശബ്ദത്തിൽ ദേഷ്യത്തോടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു ,
അതു കേട്ടതും എന്റെ കൈകൾ അവന്റെ ശരിരത്തിൽ നിന്നു വേർപ്പെട്ടു ,എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ഞാൻ തല കുമ്പിട് നിന്നു ,
അവൻ തിരിഞ്ഞ് നിന്ന് എന്റെ മുഖം പിടിച്ച് ഉയർത്തി കൊണ്ട്
” വേദാ എന്നാലും എന്നോട് ഒരു വാക്ക് പറയാൻ പാടില്ലെ “
” അതു ശ്രീ ”
എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല ,
” എന്നോട് പറഞ്ഞിരുന്നുവേങ്കിൽ ഞാനും നിന്റെ കൂടെ വരുമായിരുന്നില്ലെ “
ചിരിച്ചു കൊണ്ട് അതും പറഞ്ഞവൻ എന്നെ ഇറുകെ പുണ്ണർന്നു ,
“പേടിച്ചു പോയൊ എന്റെ വീരശൂര പരാക്രമി ആയാ ഭാര്യ”
” ഉം ,എന്നാലും ശ്രീ എങ്ങനെ ഇതു അറിഞ്ഞു ”
ഞാൻ അവന്റെ മുഖത്ത് നോക്കി ചോദിച്ചു ,
” ഞാൻ ഈ സുന്ദരി പെണ്ണിന്റെ ഭർത്താവ് ആയതു കൊണ്ട് ”
അവൻ മുക്കിൽ പിടിച്ചു ആട്ടികൊണ്ട് പറഞ്ഞു ,
“ഓഹ് പിന്നെ ”
ഞാൻ ഒരു പുഛ ഭാവത്തോടെ പറഞ്ഞു ,