അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ആ മുറിയിൽ കിടന്ന് ഞാൻ വാവിട്ടു കരഞ്ഞു ,അവൾ കിടന്നു തഴമ്പിച്ച കിടക്കയിൽ ഞാൻ മുഖം പോത്തി കരഞ്ഞു ,അവളുടെ ആ ചിരിച്ച മുഖം എനിക്ക് ഇന്നി കാണാൻ സാധിക്കുക ഇല്ലല്ലോ എന്നോർത്ത് ഞാൻ അകെ തകർന്നു പോയി ,
കുറച്ചു കഴിഞ്ഞപ്പോൾ ശിവേട്ടൻ എന്റെ അടുത്ത് വന്നു ഇരുന്നു, എന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു ,
”അവളെ ദഹിപ്പിക്കാൻ കൊണ്ടുപോകുക ആണു നിനക്ക് ഒന്നു അവളെ കാണണ്ടെ”
“വേണ്ടാ ശിവേട്ട എന്റെ മനസിൻ അവളുടെ ചിരിച്ച മുഖം മാത്രം മതി, തണുത്ത വിറങ്ങലിച്ച എന്റെ റൂബിയുടെ മുഖം എനിക്ക് കാണെണ്ടാ അവൾ മരിച്ചിട്ടില്ല അവൾ എന്റെ കൂടെ തന്നെ ഉണ്ട് ശിവേട്ടാ ,ഈ വേദയെ വീട്ട് എന്റെ റൂബി എവിടെക്കും പോകില്ല,അവൾക്ക്
അങ്ങനെ എളുപ്പം എന്നെ വിട്ടു പോകാൻ സാധിക്കില്ല ,
ഞാൻ അതും പറഞ്ഞ് ശിവേട്ടന്റെ മടിയിൽ കിടന്നു കരഞ്ഞു ,
കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ശിവേട്ടൻ പുറത്തെക്ക് പോയി,അങ്ങനെ അവളുടെ മൃതദേഹം സംസക്കരിച്ചു ചടങ്ങുകൾ എല്ലാം കഴിഞ്ഞു ,ഒന്നിനും ഞാൻ കൂടിയില്ല ,
രണ്ടു ദിവസത്തിനു ശേഷം ,
അനാണു ഞാൻ ആ മുറിക്ക് പുറത്തെക്ക് കടക്കുന്നത് ,ഞാൻ നേരെ റൂബിയെ ദഹിപ്പിച്ച സ്ഥലത്തെക്ക് നടന്നു ,അങ്കിളിന്റെ വീടിന്റെ സൈഡിൽ തന്നെ ആയിരുന്നു അത് ,ഞാൻ അവളുടെ കുഴിമാടത്തിനു അടുത്തു പോയി ഇരുന്നു ,രണ്ടു ദിവസം ആയിട്ടും ആ ചിതയിയിലെ കനലുകൾ കെട്ടു അടങ്ങിയിട്ട് ഉണ്ടായിരുന്നില്ല ചെറിയ ചൂടു ഇപ്പോഴും അവിടെ ബാക്കി നിൽക്കുന്നുണ്ടായിരുന്നു.ഒരു പാവം പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും അല്ലെ ഈ കത്തി ചാമ്പൽ ആയത് അത്ര പെട്ടെന്ന് ആ കനലുകൾ എരിഞ്ഞു തീരില്ലല്ലോ ,
“എന്തിനു ചക്കരെ നീ എന്നെ തനിച്ചാക്കി പോയത് ,നീയിലാതെ ഈ ഭുമിയിൽ ഞാൻ എന്തിനാ മോളെ ജീവിക്കുന്നത് “
അതും പറഞ്ഞു കൊണ്ട് ഞാൻ ആ ചിതയുടെ അടുത്ത് ഇരുന്നു ,എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല ,എന്റെ കണ്ണിൽ നിന്ന് വെള്ളം ഇറ്റിറ്റ് ചിതയിലേക്ക് വീണു കൊണ്ടിരുന്നു ,എന്റെ ശരീരത്തിന്റെ പകുതി ഭാഗം ആണു ഈ ചിതയിൽ എരിഞ്ഞ് അടങ്ങിയത്. കുറച്ചു നേരം ഞാൻ അവിടെ ഇരുന്നു ,