പ്രതികാരദാഹം 5 [AKH]

Posted by

എല്ലാം കഴിഞ്ഞപ്പോൾ മനസിലെ ഭാരം ഇറക്കി വെച്ച പ്രതീതി ,

അടുത്ത ദിവസം വെള്ളുപ്പിന് ഞാൻ നാട്ടിൽ നിന്ന് ഫ്ലൈറ്റ് കയറി തിരിച്ച് ചെന്നൈയിൽ എത്തി ,ഞാൻ നാട്ടിൽ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു ഇതിനിടക്ക് രണ്ടു മൂന്നു പ്രവിശ്യമെ ശ്രീയിക്കും ,ശിവേട്ടനെയും വിളിച്ചോളു, ശ്രീ അടുത്ത ആഴ്ച്ചയെ എത്തോളു വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്നു വിച്ചാരിച്ച് ഞാൻ എയർപോർട്ട് ടാക്സിയിൽ കയറി വീട്ടിലേക്ക് പോയി ,

വീട്ടിൽ എത്തിയതും ഉമ്മറത്ത് അപ്പുവേട്ടൻ ഉണ്ടായിരുന്നു .

“എന്താ കുഞ്ഞെ പോയ കാര്യം ശെരിയായൊ “

എല്ലാം സക്സസ് എന്ന അർത്ഥത്തിൽ കൈ കാണിച്ചിട്ട് ഞാൻ അകത്തേക് കയറി.

ഞാൻ നേരെ അമ്മു മോളുടെ മുറിയിലേക്ക് ആണു പോയത് ,
അമ്മുമോൾ ഒരു പുസ്തകവും വായിച്ചു ഇരിക്കുന്നുണ്ടാർന്നു ,
അവളുടെ മുൻപിലേക്ക് ഞാൻ ആ സായാഹ്ന പത്രം കാണിച്ചു ,അതു കണ്ട് അവളുടെ മുഖത്ത് സന്തോഷം വന്നു ,

” ചേച്ചി, ചേച്ചി ആണൊ “

അവളുടെ ചോദ്യത്തിനു ഞാൻ ഒന്നു ചിരിച്ചോളു ,അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഉമ്മയും തന്നു,

” ഏട്ടന്റെ ചക്കരമുത്ത് വന്നോ “

എന്ന വിളി കേട്ട് ആണ് ഞാനും അമ്മുവും തിരിഞ്ഞ് നോക്കുന്നത്,
അപ്പോ വാതിലിന്റെ അടുത്ത് ശിവേട്ടനും ഇന്ദു ഏട്ടത്തിയും നിൽക്കുന്നു.

ഞാൻ അമ്മു മോളൊട് ആ പത്രം മാറ്റി പിടിക്കാൻ ആഗ്യം കാണിച്ചു.ശിവേട്ടൻ കാണണ്ട എന്നു വിചാരിച്ച് ആണു അങ്ങനെ ചേയ്യാൻ പറഞ്ഞത്.

” യാത്ര ഒക്കെ സുഖമായിരുന്നോ മുത്തെ”
എന്നു ചോദിച്ചു കൊണ്ട് ഇന്ദു ഏട്ടത്തിയും ശിവേട്ടനും എന്റെ അടുത്തേക്ക് വന്നു ,

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ,അതു കഴിഞ്ഞപ്പോൾ ഇന്ദു ഏട്ടത്തിയും അമ്മു മോളും പുറത്തേക്ക് പോയി ,

“കൈമളും മോനും മരിച്ചല്ലെ “

എന്ന ശിവേട്ടന്റെ ചോദ്യം എന്നെ വളരെ അധികം ഞെട്ടിച്ചു ,

ശിവേട്ടൻ എങ്ങനെ അറിഞ്ഞു എന്ന ഭാവത്തിൽ ഞാൻ ശിവേട്ടന്റെ മുഖത്ത് നോക്കി ,

Leave a Reply

Your email address will not be published. Required fields are marked *