കൈമളി നെ കൊന്നതിന് MLA ഷെറിൻ നെ പോലിസ് അറസ്റ്റ് ചേയ്തു.ഷെറിന്റെ പെൺവാണിഭ സംഘവും പോലിസ് റൈയ്ഡ് ചെയ്തു സീൽ വെച്ചു ,സജിയെ കൊലപ്പെടുത്തിയത് ആരാണെന്നു ഒരു തെളിവും പോലിസിന്നു ലഭിച്ചിട്ടില്ല, അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് “
ഇതായിരുന്നു ആ പത്രത്തിൽ ഉണ്ടായിരുന്നത് ,അതു വായിച്ചു കഴിഞ്ഞു ഞാൻ അങ്കിളിന്റെ മുഖത്ത് നോക്കി.അങ്കിളിന്റെ മുഖത്ത് കുറെ വർഷങ്ങൾക്ക് ശേഷം പ്രസന്നത കണ്ടത് അപ്പോഴാണ് ,
ഞാൻ എഴുന്നേറ്റ് ചെന്ന് അങ്കിളിനെ കെട്ടിപ്പിടിച്ചു,
“മോളെ എന്തിനാ കരയുന്നത് “
എന്റെ കണ്ണു നിറഞ്ഞു ഇരിക്കുന്നത് കണ്ടിട്ട് അങ്കിൾ എന്റെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു ,
” ഇല്ല അങ്കിൾ കരഞ്ഞതല്ല സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതാ നമ്മുടെ റൂബിയുടെ ആത്മാവിന് ശാന്തി ലഭിച്ചല്ലോ”
“അതെ മോളെ “
അപ്പോഴേക്കും ജിത്തുവും റജിയും വന്നു ,
” അങ്കിൾ സജിയുടെ കൊലപാതകിയെ കിട്ടാത്ത സ്ഥിതിക്ക് ഇനി സജിയുടെ കോലയാളിയെ തേടി പോലിസ് വരുമോ ”
ഞാൻ എനിക്ക് തോന്നിയ സംശയം ചോദിച്ചു.
“ഒരിക്കലും വരില്ല ,അത് ഒരു തെളിയാത്ത കേസ് ആയി അവസാനിക്കും അതിനുള്ള പണികൾ റജി ചേയ്തിട്ടുണ്ട് ,രണ്ടു ദിവസം പത്രങ്ങൾ പുറകെ ഉണ്ടാകും അതുകഴിഞ്ഞാൽ അവർ തിരിഞ്ഞു നോക്കില്ല ,പിന്നെ അവരുടെ ബന്ധുകാർ ഉള്ളത് തല പൊകുകയും ഇല്ല അവർക്ക് കൈമളിന്റെ സ്വത്ത് കിട്ടിയല്ലോ ,പിന്നെ ഉള്ളത് നാട്ടുകാർ അവർക്ക് കൈമളും മോനും മരിച്ചതിൽ സന്തോഷമെ ഒള്ളു”
“ഒക്കെ അങ്കിൾ “
ഞങ്ങൾ കുറച്ചു നേരം ഇരുന്നു സംസാരിച്ച് ,കുറച്ചു കഴിഞ്ഞപ്പോൾ റജിയും ജിത്തുവും യാത്ര പറഞ്ഞ് ഇറങ്ങി ,