പ്രതികാരദാഹം 5 [AKH]

Posted by

“നേഹ യോ അതാരാ സജി ”
ഞാൻ ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു.

” അപ്പോ നീ നേഹ അല്ലേ ,?പിന്നെ ആരാടി നീ ?.,എന്നെ എന്തിനാ കെട്ടിയിട്ടിരിക്കുന്നത് ?നിനക്ക് എന്തു വേണം?”
അവൻ ദേഷ്യത്തോടെ ചോദിച്ചു.

“ഇങ്ങനെ എല്ലാ ചോദ്യവും ഒരുമിച്ച് ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയും ”
അവന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരിയൊടെ ഞാൻ പറഞ്ഞു.

” നീ ആരാ? നിനക്ക് എന്താ വേണ്ടത്?”

“അങ്ങനെ വഴിക്ക് വാ,
ഞാൻ ആരാണെന്ന് അറിയണം അല്ലെ , ഞാൻ നിനക്ക് പറഞ്ഞു തരാം ”
എന്നു പറഞ്ഞ് ഞാൻ അവന്റെ കട്ടിലിന്റെ സൈഡിൽ പോയി ഇരുന്നു ,

“നിനക്ക് ഓർമ്മയില്ലെ എന്നെ?, ഓഹ് എങ്ങനെ ഓർമ്മ ഉണ്ടാകാന കുറെ പേരുടെ മാനവും ജീവനും എടുത്ത നിനക്ക് എന്നെ ഓർമ്മ കാണുമോ ? “

അതും പറഞ്ഞ് ഞാൻ അവന്റെ മുഖത്ത് നോക്കിയപ്പോൾ ഞാൻ ആരാ എന്നു അറിയാത്തതിലുള്ള ദേഷ്യമായ ഭാവം, ഞാൻ പിന്നെയും തുടർന്നു

” നിന്റെ അനിയൻ ദാസിനെ ഓർമ്മയുണ്ടൊ നിനക്ക് ,ഇനി അതും മറന്നു പോയോ?”

” നീ ദാസിന്റെ അരാ?”

” ഞാൻ ദാസിന്റെ ആരും അല്ല ,അവൻ മരിച്ചത് എന്റെ ഈ കൈകൾ കൊണ്ടാണ് ”
ഞാൻ എന്റെ കൈകൾ അവനെ കാണിച്ചു കൊണ്ട് പറഞ്ഞു.

“വേദാ”

Leave a Reply

Your email address will not be published. Required fields are marked *