” ഇത്രയും സുന്ദരി ആയാ നേഹാ എന്തു വിശ്വസിച്ച് ലോഡ്ജിൽ തങ്ങും ”
അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു ,
“അല്ലാതെ എന്തു ചേയ്യാനാ “
“നേഹാ എന്താ ഒറ്റക്ക് വന്നത് കൂട്ടിന് അരും വന്നില്ലെ “
” ഇല്ല സജി ഒരു കൂട്ടു ക്കാരി വരാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നു ,
പക്ഷെ പോരുന്ന നേരം ആയപ്പോൾ അവൾ വാക്കു മാറ്റി അവളുടെ ബോയ് ഫ്രണ്ടും ആയി പോക്കോളാം എന്ന് ആ ദേഷ്യത്തിൽ ഞാൻ വണ്ടി എടുത്ത് പോന്നു “
“അപ്പോ ഇനി ലോഡ്ജിൽ ഒന്നും തങ്ങണ്ടാ എന്റെ എസ്റ്റെറ്റ് ബംഗ്ലാവ്
ഉണ്ട് അവിടെ തങ്ങിയിട്ട് നാളെ പോയാൽ പോരെ ”
അവൻ ഒരു ചൂണ്ട എന്റെ നേരെ ഇട്ടു ,
“അതൊക്കെ സജിക്ക് ബുദ്ധിമുട്ട് ആകില്ലെ ”
ഞാൻ അവനെ കൊതിപ്പിക്കുന്ന നോട്ടത്തിൽ പറഞ്ഞു.
” ഇല്ല ഞാനും അവിടെ ഒറ്റക്ക് ആണു എനിക്കും ഒരു കൂട്ട് ആവൂല്ലോ”
” എന്നാ സജിയുടെ ഇഷ്ടം ”
ഞാൻ അവന്റെ കണ്ണിൽ നോക്കി കോണ്ട് പറഞ്ഞു ,
അവൻ അതിനു ഒന്നു ചിരിക്കുക മാത്രം ചേയ്തു.അവന്റെ കണ്ണുകളിൽ ഒരു ഇരയെ കിട്ടിയ പ്രതീതി ആയിരുന്നു ,എന്നാലും അവൻ എന്നെ മനസിലാവതത്തിൽ എനിക്ക് അതിശയം തോന്നി ,കുറേ വർഷം മുൻപ് അല്ലെ അവൻ എന്നെ കണ്ടിട്ടുള്ളത് ,അതിൽ നിന്നു മെല്ലാം എനിക്ക് വളരെ വ്യത്യാസം ആയില്ലെ, പിന്നെ മേക്കപ്പിലെ വിത്യാസം കൊണ്ടു ആയിരിക്കാം അവനു എന്നെ മനസിലാകാതിരുന്നത്,
കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഫോണിൽ ആരെയൊ വിളിച്ചു.
അവന്റെ ഫോൺ സംഭഷത്തിൽ നിന്നു മനസിലായി അവൻ വിളിച്ചത് അവന്റെ എസ്റ്റെറ്റ് വാച്ച് മാനെ ആണെന്നു ,
അവനു അന്തികൂട്ടിനു കൊണ്ടു വന്നിട്ടുള്ള തോട്ടത്തില്ലെ പെൺകുട്ടികളെ ഒഴിവാക്കണം എന്നു പറയാൻ ആണെന്നു അവന്റെ ആ സംസാരത്തിൽ നിന്നു വ്യക്തമായി ,ഇപ്പോ എന്നെ കൂട്ടിനു കിട്ടിയല്ലോ അതായിരിക്കും അവൻ അങ്ങനെ ചേയ്തത് ,അതു കൊണ്ട് എന്റെ തലവേദന കുറഞ്ഞു കിട്ടി ഞാൻ അവരെ എങ്ങനെ ഒഴിവാക്കും എന്നു വിചാരിച്ച് ഇരിക്കുക ആയിരുന്നു അവൻ തന്നെ അതു റെഡി ആക്കി തന്നു.