ഞാനും ജാനുമ്മയും കൂടി മുറിയോക്കെ വൃത്തി ആക്കി.
“മോളെ ”
അപ്പോഴാണ് അങ്കിൾ താഴേ നിന്നും വിളിക്കുന്നത്
ഞാൻ താഴേ ചെല്ലുമ്പോൾ അങ്കിളും രണ്ടു ചെറുപ്പകാരും നിന്നു സംസാരിക്കുന്നു
“ഇതാണ് വേദാ”
എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അങ്കിൾ പരിച്ചയപ്പെടുത്തി.
അവർ രണ്ടു പേരും എന്നെ നോക്കി ചിരിച്ചു
ഞാൻ ഇവർ ആരാ എന്ന മട്ടിൽ അങ്കിളിനെ നോക്കി ,
” ഇത് റജി ,ഇവിടത്തെ എസ് ഐ ”
ആദ്യത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,
“ഇത് ജിത്തു,റജിയുടെ കൂട്ടുകാരൻ ആണു ”
രണ്ടാമത്തെ ചെറുപ്പക്കാരനെ ചുണ്ടി കാണിച്ചു കൊണ്ട് അങ്കിൾപറഞ്ഞു,
ഞാൻ രണ്ടു പേർക്കും കൈ കൊടുത്തു
“മോളെ ഇവർ വന്നിരിക്കുന്നത് എന്തിനാണെന്നന്ന് മനസിലായൊ “
ഞാൻ ഇല്ല എന്നർത്ഥത്തിൽ തല ആട്ടി,
നമ്മൾ ചേയ്യാൻ പോകുന്ന കാര്യത്തിനു ഇവർ കൂടെ ഉണ്ടാകും ,
അവർ അതെ എന്നർത്ഥത്തിൽ തല ആട്ടി,
“വേദാ, കൈമളെ യും അവരുടെ മോൻ സജിയുടെയും പരാക്രമണങ്ങൾ തടയാൻ പോലീസിനും നിയമത്തിനും സാധിക്കുന്നില്ല അതിനാൽ വേദയുടെ കൂടെ ഞങ്ങളും ഉണ്ടാകും ”
എസ് ഐ റജി ആണു അതു പറഞ്ഞത്
“പിന്നെ മോളെ ഈ ജിത്തു വിനെ കണ്ടൊ അവന്റെ പെങ്ങൾക്കും നമ്മുടെ റൂബി മോളുടെ ഗതി തന്നെ ആണു ഉണ്ടായത് അതിനു അവരെ ശിക്ഷിക്കാൻ ഞങ്ങൾക്ക് ആയില്ല, അതിനാൽ അവർ ഈ ഭുമിയിൽ ഇനി ജീവിച്ച് ഇരിക്കെണ്ടാ “
അങ്കിളാണു അതു പറഞ്ഞത് ,
“അതെ വേദാ അവരെ ഇല്ലാതാക്കാൻ ഏതറ്റം വരെ പോകാനും വേദയുടെ കൂടെ ഞങ്ങളും ഉണ്ടാകും എന്റെ അനിയത്തി ക്ക് പറ്റിയത് ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഇത് ചേയ്തെ മതിയാകു”
ജിത്തു അതു പറഞ്ഞപ്പോൾ അവന്റെ കണ്ണിലെ പക എനിക്ക് കാണാൻ സാധിച്ചു.
ഞങ്ങൾ സംസാരിച്ച് ഒരു ചെറിയ പ്ലാൻ ഉണ്ടാക്കി ,രണ്ടു ദിവസം കൈമളി നെം മോനെം നിരീക്ഷിക്കാൻ തീരുമാനിച്ചു ,