പോകുന വഴിക്ക് കാറിൽ ഇരുന്ന് അപ്പുവേട്ടൻ ചോദിച്ചു ,
” വേണ്ടാ അപ്പുവേട്ടാ അവിടെ ദേവൻ അങ്കിൾ ഉണ്ടല്ലൊ ,പിന്നെ അപ്പുവേട്ടൻ എന്റെ കൂടെ വന്നാൽ ശിവേട്ടനു സംശയം തോന്നും അതുകൊണ്ട് വേണ്ടാ, “
” ശരി കുഞ്ഞെ”
ഞങ്ങളുടെ വണ്ടി എയർപ്പോർട്ടിൽ എത്തി ,ഞങ്ങൾ കാറിൽ നിന്നു ഇറങ്ങി.ഞങ്ങൾ എൻട്രൻസിലേക്ക് നടന്ന് എത്തി ,ഞാൻ അപ്പു വേട്ടനോട് യാത്ര പറഞ്ഞ് അകത്തേക്ക് പോകാൻ തുടങ്ങി ,
” അപ്പോ ശരി കുഞ്ഞെ ,സൂക്ഷിച്ചു പോക്കൊ”
അതും പറഞ്ഞ് അപ്പുവേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി ,
“പിന്നെ അപ്പുവേട്ടാ ഒന്നു നിന്നെ “
“എന്താ കുഞ്ഞെ”
“അതെ, എന്റെ ഫോൺ ഞാൻ വീട്ടിൽ വച്ചിരിക്കുക ആണു ശ്രീ വിളിക്കുബോൾ ഞാൻ മറന്നു പോയത കൊണ്ടു പോകാൻ എന്നു പറയണം, ശ്രീയെ ഞാൻ വേറെ എവിടെ എങ്കിലും നിന്നു കോൺടാക്ട് ചേയ്തോള്ളാം”
അപ്പുവേട്ടൻ കൈ കൊണ്ട് ഡൺ എന്ന ആംഗ്യം കാണിച്ച് നടന്നു പോയി.
ആ ഫോൺ എന്റെ കയ്യിൽ ഉണ്ടെങ്കിൽ അവൻ ഇടക്ക് ഇടക്ക് വിളിക്കും അത് ചിലപ്പോൾ പ്രശ്നം ആകും ,പിന്നെ ഇപ്പോഴത്തെ യൂസിനു ഒരു വ്യാജ സിം ഒരു ഫ്രണ്ട് വഴി ഒപ്പിച്ചു ,
ഞാൻ പെട്ടിയും എടുത്ത് എയർ പോർട്ടിന്റെ അകത്തേക്ക് നടന്നു
അങ്ങനെ ഞാൻ ഫ്ലൈറ്റ് കയറി ,നാട്ടിൽ എത്തി അവിടെ എന്നെ കാത്ത് ദേവൻ അങ്കിൾ പുറത്ത് തന്നെ ഉണ്ടായിരുന്നു ,
”യാത്ര ഒക്കെ സുഖം ആയിരുന്നോ മോള്ളു”
” സുഖം ആയിരുന്നു അങ്കിൾ ,പിന്നെ ഞാൻ ഇന്നലെ ഫോൺ വിളിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം റെഡി അല്ലേ “
” അതൊക്കെ റെഡി ആണു ,മോളു വാ ,വന്ന് വണ്ടിയിൽ കയറ്”