ദേവ കല്യാണി 8 [മന്ദന്‍ രാജ]

Posted by

‘ ടെസ …താന്‍ കഴിക്കില്ല എന്ന് തോന്നുന്നു …..ഇത് റഷ്യന്‍ വോഡ്കയാ…ഒറിജിനല്‍ ” ശേഖരന്‍ അവളെ നോക്കി

” ഞാന്‍ കഴിക്കില്ല സര്‍ ..പക്ഷെ ഇന്ന് കഴിക്കാം …അല്ലാതെ എനിക്ക് പറ്റില്ല “

” ഓ !! ഷുവര്‍ …” ശേഖരന്‍ അവളെ നോക്കി അല്ഭുതം കൂറി . അവളെന്തോ തീരുമാനിച്ചാണ് വന്നതെന്ന് തോന്നുന്നു . പക്ഷെ അതെന്താണ് ….ചതിയോ പൈസയോ ദേവനും ടെസയും അങ്ങനെ ഒരു ഇടപാടിനു വരുമെന്ന് തോന്നുന്നില്ല

ശേഖരന്‍ വിസ്കി ബോട്ടില്‍ തുറന്നതും ടെസ എഴുന്നേറ്റു

” സര്‍ ഇരിക്ക് …ഞാന്‍ ഒഴിച്ചോളം”

ശേഖരന്‍ അവളെ നോക്കിയിട്ട് ബെഡ്ഡില്‍ ഇരുന്നു .

ടെസ ഗ്ലാസ്സുകള്‍ അടുപ്പിച്ചു വെച്ചിട്ട് അതിലൊന്നില്‍ വിസ്കി ഒഴിച്ച് , അത്രയും തന്നെ വോഡ്ക മറ്റേ ഗ്ലാസിലും

” കറക്റ്റ് അളവാണല്ലോ ടെസ ” ശേഖരന്‍ ചിരിച്ചു

” ഹസ്ബന്ടും അപ്പച്ചനും കഴിക്കാറുണ്ട് സര്‍ ….ഇപ്പൊ അപ്പച്ചന് കൂടുതലകാതിരിക്കാന്‍ മിക്കവാറും ഞാനാ ഒഴിച്ച് കൊടുക്കാറ് ..രണ്ടു പെഗ് ..പുള്ളിക്കും അത് മതി ” ടെസ ചിരിച്ചു കൊണ്ട് ഗ്ലാസെടുത്ത് അയാള്‍ക്ക് നീട്ടി . ശേഖരന്‍ ഒരിറക്ക് കുടിച്ചതിനു ശേഷം അവളെ നോക്കി

ടെസ തന്റെ ഗ്ലാസ്സെടുത്ത്‌ ഒറ്റവലിക്ക് കുടിച്ചു . അതിന്റെ ചവര്‍പ്പിലും കത്തലിലുംഅവളുടെമുഖം ചുളിഞ്ഞു

ശേഖരന്‍ വറുത്ത കശുവണ്ടി പരിപ്പ് എടുത്തു അവള്‍ക്കു നീട്ടി .അത് വായിലിട്ടു കൊണ്ട് അവള്‍ കസേരയിലേക്ക് വീണ്ടുമിരുന്നു

” പണ്ടെങ്ങോ ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ട് ..പിന്നെയിന്നാ ‘
‘സാറെനിക്ക് ഒരു സ്മാള്‍ കൂടി ഒഴിച്ച് താ ..ഞാനോഴിച്ചാല്‍ കൂടി പോയാലോ ..വെറുതെ ശര്ധിച്ച് ഇവിടെ കിടക്കും ഹ ഹ ‘

‘ തനിക്കു വേണ്ടെങ്കില്‍ കുടിക്കണ്ടടോ……പതിവില്ലത്തതല്ലേ”

” ഒരെണ്ണം കൂടി …അല്ലെങ്കില്‍ എനിക്ക് …”

ശേഖരന്‍ തന്റെ കയ്യിലിരുന്ന ഗ്ലാസ് വായിലേക്ക് കമിഴ്ത്താന്‍ തുടങ്ങിയതും ടെസ തടഞ്ഞു

‘ സര്‍ പതുക്കെ കഴിച്ചാല്‍ മതി”

ശേഖരന്‍ ഗ്ലാസ് ടേബിളില്‍ വെച്ചു റെസാക്ക്‌ ഒരു സ്മാള്‍ കൂടി ഒഴിച്ചു. എന്നിട്ടയാള്‍ തന്‍റെ ഗ്ലാസ്സെടുത്ത്‌ സിപ് ചെയ്തു കുടിക്കാന്‍ തുടങ്ങി . ടെസ അതും ഒറ്റ വലിക്ക് അകത്താക്കി

Leave a Reply

Your email address will not be published. Required fields are marked *