ദേവ കല്യാണി 8 [മന്ദന്‍ രാജ]

Posted by

ടെസയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. ആ സമയത്താണ് ഡോകടര്‍ വിളിച്ചിട്ട് കല്യാണി അകത്തേക്ക് കയറി വന്നത് . കണ്ണുകള്‍ ഒപ്പുന്ന ടെസയെയും മറ്റൊരാളെയും കണ്ടു അവള്‍ അമ്പരന്നു

””””””””””””””””””””””””””””””””””””””””””””””””””””””””””””””””

കല്യാണി ഇത് വരെ വിളിക്കാഞ്ഞിട്ടു തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ ദേവന്‍ അവളുടെ നമ്പരിലേക്ക്‌ ഡയല്‍ ചെയ്തു . ബെല്ലടിക്കുന്നുന്ദ് …എടുക്കുന്നില്ല ……ഏതായാലും പോയി നോക്കാം ….ഇത്ര നേരമായില്ലേ

ദേവന്‍ കാറെടുത്തു ഷോപ്പിനു പുറത്തേക്കു കടന്നതും കല്യാണിയുടെ കാള്‍ തിരികെ വന്നു

‘ മോളെ …ഇത് വരെ കഴിഞ്ഞില്ലേ …ഞാനങ്ങോട്ടു വരുവാ”

” ദേവാ…ഇത് സോമശേഖരനാ ……’

” പറഞ്ഞു തീരും മുന്പേ ടയറുകള്‍ ഉരഞ്ഞു കത്തി തീരും പോലെ കാര്‍ റോഡിന്റെ നടുക്ക് നിന്നു . പുറകിലെ ഹോണടി കേട്ടാണ് ദേവന് പരിസര ബോധം വന്നത്

” ഹല്ലോ ….കല്യാണി …അവളെ ഒന്നും ചെയ്യരുത് ……അവളെങ്ങനെ “

” ഇല്ല ….കല്യാണി എന്റെ വീട്ടിലുണ്ട് ..പേ..”

ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ദേവന്‍ അക്സിലെറ്ററില്‍ അമര്‍ത്തി ചവിട്ടി . ശേഖരന്റെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട ബെന്‍സ് കാറിന്റെ ബോണറ്റില്‍ ഇടിച്ചാണ് ദേവന്റെ കാര്‍ ബ്രെക്കിട്ടിട്ടും നിന്നത് . ബ്രേക്ക് കരയുന്ന ശബ്ദവും കാറിനിട്ടു ഇടിച്ച ശബ്ദവും കേട്ടു രാജിവ് കതകു തുറന്നതും അവന്‍ ഉള്ളിലേക്ക് തന്നെ ചവിട്ടു കൊണ്ട് തെറിച്ചു വീണതും ഒപ്പമായിരുന്നു പുറകെ പാഞ്ഞു അകത്തേക്ക് കയറിയ ദേവന്‍ അവനെ പിടുച്ചുയാര്‍ത്തി കരണത്ത് ഒരെണ്ണം പൊട്ടിച്ചു

” എവിടെടാ നായിന്റെ മോനെ കല്യാണി ‘

ദേവന്റെ വരവും ആക്രമണവും കണ്ടു ഒരു നിമിഷം പകച്ചു പോയ ടെസ പെട്ടന്നയാളെ വട്ടം പിടിച്ചു

‘ അടിക്കല്ലേ ദേവേട്ടാ ……കുഴപ്പമൊന്നുമില്ല ” ടെസയെ കണ്ടതും ദേവനൊന്നു അടങ്ങി . അപ്പോള്‍ ശബ്ദം കേട്ട് ശേഖരന്‍ ഒരു മുറിയില്‍ നിന്നിറങ്ങി വന്നു . മുകളിലത്തെ നിലയില്‍ നിന്ന് സറെപ്പിറങ്ങി കല്യാണിയും സജിയുടെ ഭാര്യ ചക്കരയും , ചക്കരയുടെ കയ്യിലായിരുന്നു ആദിമോന്‍ . ദേവന്‍ പെട്ടന്ന് ആദിമോനെ കയ്യില്‍ വാങ്ങി , എല്ലാവരെയും മാറി മാറി നോക്കി

‘ മോനെ …ദേവാ ….അങ്ങനെ വിളിക്കാമല്ലോ അല്ലെ ….’

ദേവനയാളെ നോക്കി , അവന്റെ കണ്ണുകളില്‍ അപ്പോഴും പകയിരമ്പുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *