‘വേദനിച്ചോ?’ അഞ്ജലി അവളോടു ചോദിച്ചു.
‘ഇല്ല, മധുരിച്ചു’ ദേഷ്യപ്പെട്ട് രേഷ്മ പറഞ്ഞു ‘ വന്നു ബാഗ് പായ്ക്ക് ചെയ്യാൻ സഹായിക്കെടി, രണ്ടുമണിക്കൂറാ നിന്‌റെ കെട്ട്യോന്‌റെ ഡെഡ്‌ലൈൻ’
‘അഞ്ജലി, ഞാനൊരു കാര്യം പറയട്ടെ’ ബാഗിലേക്കു സാധനങ്ങൾ വയ്ക്കുന്നതിനിടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.
‘ങൂം, പറഞ്ഞോ’ മുഖം ഉയർത്താതെ പതിഞ്ഞ ശബ്ദത്തിൽ അഞ്ജലി മറുപടി നൽകി.
‘അഞ്ജലി, അപ്പു പാവമാണ്, തനിത്തങ്കത്തെയാണ് നീ നഷ്ടപ്പെടുത്താൻ നോക്കുന്നത്’ രേഷ്മ ഒന്നു നിർത്തി.’ഇതു പോലൊരു ആൺകുട്ടിയെ ഭർത്താവായി കിട്ടിയിട്ട് നീ അവനെ ഉപേക്ഷിച്ചാൽ നിന്നോടു തന്നെ ചെയ്യുന്ന പാപമായിരിക്കും അത്,ഒരിക്കലും അതിനു നിനക്കു മാപ്പു കിട്ടില്ല’ വളരെ വികാരഭരിതയായി രേഷ്മ സംസാരിച്ചു.
അതു കേട്ടിരുന്ന അഞ്ജലിയുടെ കൺകോണിൽ നീർ പൊടിച്ചു. ‘അതെ, അപ്പു തങ്കമാണ്, പത്തരമാറ്റ് പരിശുദ്ധിയുള്ള തനിത്തങ്കം’ അവൾ മനസ്സിൽ പറഞ്ഞു.
പിറ്റേദിവസം പുലർച്ചെ അപ്പു ഉണർന്നു. അച്ഛമ്മയും ഹരികുമാരമേനോനും തിരിച്ചെത്തിയിട്ടില്ല.രാവിലെ തൊട്ടടുത്തുള്ള റസ്റ്ററന്‌റിൽ നിന്നു ഭക്ഷണം വാങ്ങാമെന്ന് അവൻ ചിന്തിച്ചു. അഞ്ജലിക്കും വാങ്ങിയേക്കാം,ക മ്പികു ട്ടന്‍ നെ’റ്റ് എന്താണെന്നു വേണ്ടതെന്നു ചോദിക്കാം. മനസ്സിൽ ആലോചിച്ചുകൊണ്ട് അവൻ താഴേക്കിറങ്ങി.
അഞ്ജലി താഴെയുണ്ടായിരുന്നു.രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു. അവൾ ധരിച്ച വേഷമായിരുന്നു അപ്പുവിനെ ഞെട്ടിച്ചത്. ഇളംനീല സാരിയും ബ്ലൗസും, നെറ്റിയി്ൽ ചന്ദനക്കുറി. കല്യാണത്തിനു ശേഷം ആദ്യമായാണ് അപ്പു അഞ്ജലിയെ സാരിയുടുത്തു കാണുന്നത്. കുലീനയായ ഒരു വീ്ട്ടമ്മയുടെ എല്ലാ ലക്ഷണവും ഉണ്ടായിരുന്നു അവൾക്ക്.
അപ്പുവിനെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു.
‘ഞാ്ൻ ഭക്ഷണം വാങ്ങാൻ പോകുകയാണ്, എന്താണു വേണ്ടതെന്നു പറഞ്ഞാൽ വാങ്ങിയിട്ടു വരാം’ അവളുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു. ആദ്യരാത്രിയിൽ കരണത്തടിച്ചതിന്‌റെ ചൊരുക്ക് അപ്പുവിന് ഇപ്പോഴുമുണ്ടായിരുന്നു.
‘ബ്രേക്ക്ഫാസ്റ്റ് ഞാൻ റെഡിയാക്കിയിട്ടുണ്ട്, അപ്പു പോയി കുളിച്ചുവരൂ’ അഞ്ജലി പറഞ്ഞു.
അപ്പുവിനാകെ അദ്ഭുതമായി , ഇവൾക്ക് പാചകമൊക്കെ അറിയാമോ, അവൻ ചിന്തിച്ചു.ഏതായാലും കൂടുതൽ സമയം ചുറ്റിപ്പറ്റി നിൽക്കാതെ അവൻ പോയി കുളിച്ചു വന്നു.ഓഫിസിലേക്കു പോകാൻ തയ്യാറെടുത്തായിരുന്നു അവന്‌റെ വരവ്. അഞ്ജലി ഡൈനിങ് ടേബിളിനരികിൽ നിൽപ്പുണ്ടായിരുന്നു. അവന്‌റെ മുമ്പിലേക്ക് അവൾ ഒരു പ്ലേറ്റ് നീക്കി വച്ചു. അതിലേക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും വിളമ്പി.