പൂജവെയ്പ്പ് [ഒറ്റകൊമ്പൻ]

Posted by

“പൂച്ചകുട്ടിയെ പുലിയാക്കരുത് കേട്ടോ” പപ്പടംകുത്തി നീട്ടിപിടിച്ച് കണ്ണ് മിഴിച്ച് പൂജ മുരണ്ടു. ഇത് കണ്ട ഞാൻ പൊട്ടിച്ചിരിച്ചു. കൂടെ ചിരിപൊട്ടിയ അവളും.

പെട്ടന്ന് ഉൾവിളി ഉണ്ടായത് പോലെ, അവിട നിന്ന് ഹാളിലെ ക്ലോക്കിലേക്ക് നോക്കിയ പൂജ “അയ്യോ 7അര കഴിഞ്ഞു എന്ന് പറഞ്ഞ് സ്റ്റൗ ഓഫ് ചെയ്ത് ഹാളിലേക്കോടി. ഓടും വഴി ഞാൻ അവളുടെ ചന്തിക്കിട്ടൊരു ചെറിയ അടി കൊടുത്തു.

“ഇതിനുളളത് ഞാൻ തരാട്ടാ..”എന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞിട്ട് പോയ അവൾ ചെന്ന് ടി.വി ഓൺ ചെയ്തു.
ഫേവറേറ്റ് സീരിയൽ കാണാനുളള ഓട്ടമായിരുന്നു അത്.

ടകടകാ വെജിറ്റബിൾസ് കട്ട് ചെയ്ത് തീർത്തിട്ട് ഞാനും ഹാളിൽ പോയി ഇരുന്നു.. എൻറ്റെ സുന്ദരിക്കുട്ടിയേയും നോക്കികൊണ്ട്…

**********************

രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ പൂജ എന്നെയൊന്ന് നോക്കിയിട്ട് മൂർത്തിയോട് പറഞ്ഞു,

“സച്ചിയേട്ടാ നമുക്ക് ഒരു അമ്മിക്കല്ല് വാങ്ങണം”

“ഇവിടെ അതിന് മിക്സിയുണ്ടല്ലോ അത് പോരേ പൂജാ?” മൂർത്തി അൽപം സീരിയസായിട്ട് ചോദിച്ചു.

“അത് പോര സച്ചിയേട്ടാ അമ്മികല്ലാകുമ്പോൾ, കൈ വെച്ചിട്ട് ചതയ്ക്കാൻ പറ്റുമല്ലോ”

ഇത് കേട്ട ഞാൻ ഞെട്ടി. ദൈവമേ ഇവള് മൂർത്തിയോട് പറഞ്ഞ് നാറ്റിക്കുമോ!

അപ്പോൾ മൂർത്തി മുഖമുയർത്തി ചോദിച്ചു, “കൈ ചതയ്ക്കാനോ??? ഹും നിൻറ്റെ പിൾളേര് കളി ഇനി എപ്പോഴാ പൂജാ മാറുന്നത്. മനുഷ്യൻ ഇവിടെ ഓരോ കാര്യം ഓർത്ത് തലപുകഞ്ഞിരിക്കുമ്പോളാ അവളുടെ ഒരു വളിച്ച തമാശ.

“അല്ല സച്ചിയേട്ടാ അമ്മികല്ലാകുമ്പോൾ കൈകൊണ്ട് ചതക്കാമല്ലോ എന്നാ ഞാൻ ഉദ്ദേശിച്ചത്.. അവൾ മൂർത്തയുടെ വഴക്ക് കേട്ട് സങ്കടത്തോടെ പറഞ്ഞു.

“മ്.. പൂജ അപ്പോ എന്നെ ചുമ്മാ പേടിപ്പിക്കാൻ വേണ്ടി ഒരു നമ്പറിട്ടതാണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ നൈസായിട്ട് അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ‘അയ്യേ സോമനായിപ്പോയേ’ എന്ന ഭാവത്തിൽ

ഇത് കണ്ട് കലി കയറിയ പൂജ, മൂർത്തി കാണാതെ നൈസായി എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *