“അത് സാരല്ല.. ഇക്ക് കൊഴപ്പല്ലടോ”
“വേണ്ട. വേണ്ട മുത്തേ”
“ഇനി അനക്ക് എപ്പളേങ്കിലും വേണംന്ന് തോന്ന്യാ ഇങ്ങ്ണ്ട് വര്വോ?”
“ഉം..” അവൻ അതെയെന്നർത്ഥത്തിൽ തലയാട്ടി
“ന്നാ നമ്മക്ക് പൂവാം” പാവം പെണ്ണ് വിറയ്ക്കുന്ന ശബ്ദത്തിലാണത് പറഞ്ഞത്.
“ആരേലും കാണും സംഗീത പൊയ്ക്കോ ഞാൻ കൊറച്ച് കഴിഞ്ഞ് പൂവാം”
“ഉം.” പെണ്ണ് മനസ്സില്ലാ മനസ്സോടെ തിരിഞ്ഞു നോക്കിക്കൊണ്ട് പതിയെ നടന്നു നീങ്ങി.
‘പാവം ന്റെ അംജദ് ഓൻക്ക് വഷളായ്റ്റാവും വേണ്ടാന്ന് പറഞ്ഞേ. ചെക്കൻ നല്ലോം സുഖിച്ചിക്ക്ണ്’ അവളോരോന്നോർത്ത് റോഡിനോരം ചേർന്ന് നരണിപ്പുഴ പോലെ നാണിച്ചൊഴുകി. എന്നെങ്കിലുമൊന്നാകുന്ന നാളിനുവേണ്ടി കൊതിച്ചവൾ നൂറു സ്വപ്നങ്ങൾ നെയ്ത് വീട്ടിലേയ്ക്ക് നടന്നു.
അവൾ പോയിക്കഴിഞ്ഞതും പോകാനൊരുങ്ങിയ അംജദ് പിറകിൽ നിന്ന് പാർവ്വതിച്ചേച്ചിയുടെ വിളി കേട്ട് സ്തബ്ദനായി!
“ടാ നിക്കവ്ടെ..എന്താത് പരിപാടി? ആ പെണ്ണിനെ ചതിക്ക്യെല്ലെ ഇയ്യി?” പാർവ്വതിയുടെ കൊലവിളി കേട്ട് അംജദ് ഞെട്ടിത്തിരിഞ്ഞു. പാർവ്വതി അടുത്ത് വന്നവന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ചു
“എന്താ ഇയ്യിന്റെ സംഗീതനെ കാട്ട്യേത്? സംവൃതനെ വെച്ചിര്ന്ന്ട്ട് ഓളെ ചതിക്ക്യെല്ലെ ഇയ്യി?”
അംജദ് ആകെ തരിച്ച് പോയി.
‘പടച്ചോനെ ഈ പെണ്ണെര്ത്തി ഇതൊക്കെ കണ്ട്ണ്ടാവോലോ’ ചിന്തിച്ചിട്ടവന്റെ തൊലിയുരിഞ്ഞു. ഇവരിത് വീട്ടിൽ പറഞ്ഞാൽ സംഗീതയുടെ ഗതിയെന്താവുമെന്നോർത്ത് അവന്റെ മനസ്സിൽ തീയായി. എങ്ങിനെയെങ്കിലും ഇവരുടെ കാലുപിടിച്ചെങ്കിലും ഈ പ്രശ്നം ഒതുക്കണമെന്ന ചിന്ത അവനിലുണർന്നു.
തന്റെ വീട്ടിലറിഞ്ഞാലുണ്ടാവുന്ന പ്രശ്നത്തേക്കാൾ അധികം ഭയം തോന്നിയത് സംഗീതയുടെ നിഷ്കളങ്ക മുഖമോർത്തപ്പോഴാണ്.
‘ആ പാവം വേദനിച്ചുകൂടാ… സംഗീത തെറ്റുകാരിയായി വീട്ടുകാർക്കു മുന്നിൽ തല കുനിച്ച് നിൽക്കുന്നത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല അംജദിന്.
“ചേച്ച്യേ ഞാൻ ചതിക്ക്വൊന്നുല്ല. ടീച്ചറെയ്റ്റ്ള്ളതൊക്കെ ഇനിണ്ടാവുല്ല. പ്ലീസ് ഇത് വീട്ടീപോയി പറയര്ത്.”