ദേവ കല്യാണി 7

Posted by

തന്റെ കാലിൽ ആരോ മുറുകെ പിടിച്ചു അമർത്തുന്നതറിഞ്ഞു ടെസ കണ്ണ് തുറന്നു . കണ്ണ് തുറന്നപ്പോൾ വെളിച്ചം അടിച്ചു അവൾക്കു കണ്ണിനു വേദന തോന്നി .

തന്റെ കാലിൽ മുറുക്കെ പിടിച്ചു ഏങ്ങലടിക്കുന്ന ദേവനെ കണ്ടതും ടെസ ഒരാന്തലോടെ എഴുന്നേറ്റു അയാളെ വാരി പുണർന്നു

” എന്തായിത് ദേവേട്ടാ …എന്ത് പറ്റി ..എന്തിനാ കരയുന്നെ ?.പറ ദേവേട്ടാ ‘

അവളുടെ കണ്ണിലേക്കു നോക്കിയതും ദേവൻ ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു കൊണ്ട് അവളുടെ കയ്യെടുത്തു തന്റെ കവിളത്തു ശക്തിയായി അടിക്കാൻ തുടങ്ങി

” ദേവേട്ടാ …വീട് …ഛെ .. എന്തായിത് …….കരയല്ലേ പൊന്നൂസേ “

അത് കൂടി കേട്ടതും ദേവൻ ആകെ തകർന്നു പോയി

” പൊന്നു മോളെ …എന്നെ ഒന്ന് അടിക്കടി …ഒന്ന് വഴക്കെങ്കിലും പറയെടി …അയ്യോ ….ഈശ്വരാ ….എന്നോട് ക്ഷമിക്കണേ “

ദേവൻ അവളെ ആവളെ വാരി പുണർന്നു കരയാൻ തുടങ്ങി

” ഛെ ..എന്തായിത് ദേവേട്ടാ ..കൊച്ചു കുട്ടികളെ പോലെ ..കരയല്ലേ പൊന്നൂസേ …കരയാതെ …എനിക്കും കരച്ചില് വരുവേ …” ടെസ അവന്റെ മുഖം വാരിയെടുത്ത് കണ്ണുകളിൽ നോക്കി കൊണ്ട് നെറുകയിൽ തലോടി . ദേവൻ അവളുട കണ്ണുകളെ നേരിടാൻ ആവാതെ നീറി പുകഞ്ഞു

‘ എന്റെ പൊന്നൂസിനെന്താ പറ്റിയെ ? ങേ ? പറ ….ആ ക്വട്ടേഷൻ പോയതിനാണോ …ആര് പറഞ്ഞു അത് പോയെന്നു ?” ടെസ സോഫയുടെ താഴെ കിടന്ന അവളുടെ ബാഗിൽ നിന്നും ഒരു പ്രിന്റ് എടുത്തു അയാൾക്ക്‌ നേരെ നീട്ടി

” ഞാൻ പറഞ്ഞതല്ലേ ..ടെസ അത് നേടിയിരിക്കും എന്ന് …പിന്നെന്തിനാ ങും ?”

ദേവാനതു വാങ്ങി നോക്കുക പോലും ചെയ്യാതെ ചുരുട്ടി കൂട്ടി ഏതോ മൂലയിലേക്കെറിഞ്ഞു

എന്നിട്ടു അവളുടെ മുലകൾക്കിടയിലേക്കു മുഖം ഒളിപ്പിച്ചു വിമ്മി വിമ്മി കരഞ്ഞു

ടെസ അവന്റെ കണ്ണീർ ഒന്ന് അടങ്ങുന്നതു വരെ തന്റെ മാറോടു ചേർത്ത് ഒരമ്മയെ പോലെ അവന്റെ പുറവും തലയും എല്ലാം തഴുകി കൊണ്ടിരുന്നു . ദേവനോട്ടൊന്നു ശാന്തമായപ്പോൾ അവൾ അവനോടു എന്താ നടന്നതെന്ന് ചോതിച്ചു . മഞ്ജുവിനെ കണ്ടതും പിന്നീട് ഇവിടെ വന്നതും എല്ലാം പറഞ്ഞു .

” ദേവേട്ടൻ മഞ്ജുവിനെ വിളിച്ചോ ?”

ദേവനപ്പോളാണ് മഞ്ജുവിനെ വിളിച്ചതോർമ്മ വന്നത് ….ആ ദേഷ്യത്തിനാവും മൊബൈലും കുപ്പിയും എറിഞ്ഞു പൊട്ടിച്ചത് . അയാളതും ഓർത്തെടുത്തു ടെസ്സയോട് പറഞ്ഞു

” ദേവേട്ടാ …ഞാനതു ഇന്നലെയറിഞ്ഞു …മഞ്ജു അവിടെ ഉണ്ടെന്നു ..ദേവേട്ടന്റെ റിയാക്ഷൻ എന്താകുമെന്ന് പേടിച്ചാണ് പറയാതിരുന്നത് . അത് മനസിലാക്കിയാണ് ഞാൻ വേറെ ക്വട്ടേഷൻ കൊടുത്തത് ‘

Leave a Reply

Your email address will not be published. Required fields are marked *