കുഞ്ഞിൻറെ വരവോടെ ദേവൻ മറ്റെല്ലാം തന്നെ മറന്നെന്നു പറയാം .. വൈകിട്ട് നേരത്തെ വരും …അൽപ നേരം കുഞ്ഞിന്റെ കൂടെ ഇരിക്കും , അവനു ആവശ്യമുള്ള കളിപ്പാട്ടങ്ങളും ഡ്രെസ്സുകളും കൊണ്ട് കല്യാണിയുടെ മുറി നിറഞ്ഞു . രാത്രിയിൽ മിക്കവാറും കുഞ്ഞുണർന്നു കരയുന്നതിനാൽ ദേവന് ശല്യമാകണ്ടഎന്ന് പറഞ്ഞു കല്യാണി വീണ്ടും ശാരദേച്ചിയോടൊപ്പം ഗസ്റ് റൂമിലേക്ക് മാറി . വേണ്ടാന്ന് ദേവൻ നിർബന്ധിച്ചതാണ് . ദേവൻ വന്നാൽ ആ റൂമിലാണ് . അവൾ പാല് കൊടുക്കുമ്പോഴും , പിന്നെ ഉറങ്ങാൻ നേരത്തും മാത്രാമാണ് അയാൾ പുറത്തേക്കിറങ്ങുക
രണ്ടു മാസം കഴിഞ്ഞു ഒരു നാൾ ടെസ വീട്ടിൽ വന്നപ്പോൾ
” ദേവേട്ടാ …കുഞ്ഞിന് പേരിടണ്ടേ …എന്നാണ് ആ ചടങ്ങു ?’
” ടെസെച്ചി അത് തൊണ്ണൂറിനു മതി …ആരും ഇല്ലല്ലോ ..നമ്മള് മാത്രമുള്ള ഒരു ചെറിയ ചടങ്ങു “
ടെസ അവളെ സൂക്ഷിച്ചു നോക്കി . എന്തോ മനസിലുറപ്പിച്ച ഭാവം അവളുടെ മുഖത്ത് നിന്ന് ടെസ വായിച്ചെടുത്തു
” അത് മതി …’
” പിന്നെ …ടെസെച്ചി …ചേച്ചിക്ക് പറ്റുന്ന ഒരു ദിവസം എന്റെ കൂടെ ഒന്ന് വരുമോ ?”
” എങ്ങോട്ടാ മോളെ ?”
” അത് …ഞാൻ പഠിച്ചിരുന്ന ഹോസ്പിറ്റൽ ഇല്ലേ …അവിടെ ….അവിടെ എനിക്കൊരാളെ കാണാൻ ഉണ്ട് ‘
“പോകാം മോളെ ….ദേവേട്ടൻ വന്നാ പോരെ ?”
” വേണ്ടെച്ചി …ചേച്ചി വന്നാ മതി “
” ഒകെ നാളെ കഴിഞ്ഞു നമുക്ക് പോകാം ..ഇപ്പൊ അത്ര വരെ പോകാൻ നിനക്ക് പറ്റുമോ ?’
” അൽപ ദൂരമല്ലേ ഉള്ളൂ …..ഇരുപത്തഞ്ചു കിലോമീറ്റർ “
‘ശെരി മോളെ “