കുറച്ചു നേരം കൂടി അവർ അവിടെ കിടന്നു മയങ്ങി . പുലർച്ചെ അലാറം കേട്ട് ടെസയുണർന്നു ദേവനെ വിളിച്ചു
‘ ദേവേട്ടാ ..എണീറ്റെ ?’
‘ സമയമെത്രയായി ?”
ദേവൻ എഴുന്നേറ്റിരുന്നു കണ്ണ് തിരുമ്മി ചോദിച്ചു
” സമയം നാലര ആയി “
” കുറച്ചൂടി കിടക്കട്ടെ മോളെ ‘ ദേവൻ ടെസയെ കെട്ടി പിടിച്ചു വീണ്ടും ബെഡിലേക്കു മറിഞ്ഞു
‘ ഹ്മ്മ് …ഇങ്ങനെ കെട്ടി പിടിച്ചു കിടക്കാനൊക്കെ എനിക്കും ഇഷ്ടമാ ..കൊതിയുമാ “
” ഹ്മ്മ് ..കിടന്നോ ” അവൻ അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു
” ഹ്മ്മ് …ഞാൻ വെട്ടം വരുമ്പോ ഉടുതുണിയില്ലാതെ ഇതിലെ പോകണോ ? മോനെഴുന്നേറ്റ് റെഡിയായിക്കെ …കടേൽ ചെന്ന് ഒരു ചുരിദാറോ മറ്റോ കൊണ്ട് വാ “
‘ അയ്യോ ..” ദേവൻ ചാടിയെഴുന്നേറ്റു . പെട്ടന്ന് റെഡിയായി അവൻ ഷോപ്പിൽ പോയി തന്റെ വഴിയിലൂടെ കടയിൽ ചെന്ന് ടെസക്കുള്ള ഡ്രസ്സ് എടുത്തു കൊണ്ട് വന്നു . ടെസ ഇറങ്ങാൻ നേരം അവളുടെ കൈ പിടിച്ചു വീണ്ടും ..
” ടെസാ ….എന്നോട് പിണക്കമൊന്നും ഇല്ലല്ലോ അല്ലെ …”
” ഹ്മ്മ് ….പിണക്കമൊന്നുമില്ല ….പക്ഷെ ഇങ്ങനെ ദേഷ്യം വരുമ്പോ അത് തീർക്കാൻ എന്നെ വിളിച്ചില്ലേൽ ഞാൻ പിണങ്ങും ‘ ടെസ കുസൃതിയോടെ പറഞ്ഞു തന്റെ സ്‌കൂട്ടറിൽ യാത്രയായി
……………………………………………………………………………………..
വീണ്ടും ദേവൻ പഴയ നിലയിലേക്കായി .ടെസ കല്യാണിയോടും ശാരദേച്ചിയോടും ദേവനെ പ്രത്യേകം ശ്രദ്ധിക്കുവാൻ ചട്ടം കെട്ടിയിരുന്നു . കൂടാതെ അവൾ കൂടെക്കൂടെ അയാളുടെ മുറിയിൽ വന്നു പോയി കൊണ്ടിരുന്നു .. പത്തിരുപതു ദിവസം കഴിഞ്ഞപ്പോൾ വയറു വേദനയെ തുടർന്നു കല്യാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .. ടെസയും ദേവനും ഷോപ്പിൽ പോകാതെ ആകാംഷയോടെ ലേബർ റൂമിനു പുറത്തു കാത്തു നിന്നു . രണ്ടു മണിക്കൂറിനു ശേഷം സിസ്റ്റർ പുറത്തേക്കു വന്നു
” കല്യാണിയുടെ ആളുകൾ ആരാ ?
” ഞങ്ങളാണ് സിസ്റ്റർ ‘ ടെസ ചാടി അടുത്തേക്ക് വന്നു
” കല്യാണി പ്രസവിച്ചു ….. ആൺകുട്ടി ….”
” സിസ്റ്റർ …കല്യാണി ?”
“അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ….നിങ്ങളിവിടെ നിൽക്കു …കുഞ്ഞിനെ ഇപ്പോൾ തരും ‘