വണ്ടിവിട്ടു ആഇറക്കം കഴിയാറായപ്പോൾ ഗിയറിലിട്ടു സ്റ്റാർട്ട് ചെയ്തു ഞങ്ങൾ അവിടെനിന്നും രക്ഷപെട്ടു ഞാൻ സുമേഷിനോദ് പറഞ്ഞു ഷുമേഷേ ഇനി ആരാണ് കൊന്നത് എന്ന് അറിഞ്ഞതിനു ശേഷം നീ അവയിക്ക് പോയാമതി അല്ലെങ്കിൽ കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന കാലമാ നീ ജെയിലിൽ കിടന്ന് ഉണ്ട തിന്നേണ്ടി വരും മോനെ ഞാൻ അതുപറഞ്ഞപ്പോൾ അവനൊന്നു മൂളി . ആരായിരിക്കും ഈ കൂശ്മാണ്ഡം എന്റെ മനസ് ആകല്ലിൽ പോയി നിന്നു ആരായാലും അവൻ എന്നെത്തേടി വരാതിരിക്കില്ല അവൻ തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നവനാണെങ്കിൽ അവൻ എന്റെ പുറകേ വരും എന്നെനിക്ക് ഉറപ്പുണ്ട് ആ ഒരുതിരിച്ചറിവ് എന്നെ ഭയത്തിന്റെ കൊടുമുടിയിലെത്തിച്ചു .
ഞാൻ സ്കൂട്ടറിന്റെ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു ന്നോക്കിപോയി കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വീടിനടുത്തുള്ള കവലയിലെത്തി എന്നെ അവിടെ ഇറക്കി സുമേഷ് അവന്റെ വീട്ടിലേക്ക് പോയി ഞങ്ങളുടെ കവലയിൽ ഒരു ഈച്ച പോലും ഇല്ലായിരുന്നു എല്ലാവരും അവരവരുടെ വീട്ടിലെത്തിയിരുന്നു ഞാൻമാത്രം അവിടെ കുറച്ചു ന്നേരം ആകടത്തിണ്ണയിലിരിന്നു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വരുന്ന ശബ്ദ്ദം കേട്ട ഞാൻ ആ കടത്തിണ്ണയുടെ മറവിൽ ഒളിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വന്ന് ഞങ്ങളുടെ കവലയിൽ നിന്നു ഒരു രണ്ടുമിനിട്ടു നിന്ന കാർ അവിടെനിന്നും പോയി ആ കാർ പോയിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്വാസം ന്നേരെ വീണത് ഞാൻ എണിറ്റു മെല്ലേ മാഞ്ചിറ അമ്പലത്തിന്റെ അടുത്തുകൂടി പാടത്തേക്കിറഞ്ഞി എന്റെ വീട് ലക്ഷ്യമാക്കി നടന്നു അഞ്ചു മിനിറ്റുള്ളിൽ നടന്നെത്തുന്ന എന്റെ വീട്ടിലേക്ക് ഒരുപാട് ദൂരം നടക്കാനുള്ളതുപോലെ തോന്നി കുരാകൂരിരുട്ടിനെ കിറിമുറിച്ചുകൊണ്ട് ഒരു വെളിച്ചം എന്റെ അടുത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്നു എന്റെ നടക്കലിന്റെ സ്പീഡ് കൂടിക്കൂടി വന്നു ഭയത്തിന്റെ തീനാമ്പുകളിൽ
നിന്നും രക്ഷപെടാൻ ഞാൻ ഓടുകയായിരുന്നു പിന്നെ ഒന്നിനെയും പേടിയില്ലാത്ത ഞാൻ ഓടുന്നു എന്നോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി എത്രവലിയ കളരിക്കാരനാണെങ്കിലും ഒരാൾ കൊല്ലാൻ പിന്നാലെ ഉണ്ട് എന്നുള്ള സത്യം മനസ്സിലാക്കിയാൽ പിന്നെ കളം ചവിട്ടി കയറാനൊന്നും നിൽക്കില്ല ഓടും അതുറപ്പാ ഞാൻ ഇതെല്ലാം പറഞ്ഞു എന്റെ മനസ്സിനെ സമാധാനിപിച്ചു അപ്പോയെക്കും ഞാൻ വീട് എത്തി വീടിന്റെ പടി കടക്കുമ്പോൾ