നിലത്ത് വിരിച്ച പട്ടുവിരിയിൽ ഒരുപാട് ആളുകൾ ഇരിക്കുന്നു..
ആ സുന്ദരിയുടെ നൃത്തം ആസ്വദിക്കുകയാണവർ .
ഇവരിൽ നിന്നും മാറി ഒരു മേശയ്ക്ക് പുറകിലായി പൈജാമ ധരിച്ച ഒരു ആജാനബാഹു ഇരിപ്പുണ്ടായിരുന്നു….
അയാളാണ് ശർമാജി…
ഞാൻ വിചാരിച്ചതിലും പ്രായം കുറവാണവർക്ക്..
എന്നാലും കട്ടി മീശയിൽ അവിടെയും ഇവിടെയും നരച്ച രോമങ്ങൾ കാണാം.
ഒറ്റക്കാതിൽ കടുക്കൻ ഇട്ടിട്ടുണ്ട്..
മേശപ്പുറത്ത് അടുക്കി വച്ച നോട്ടുകെട്ടുകൾ എണ്ണി തിട്ടപ്പെടുത്തുകയാണവർ വെക്കുകയാണയാൾ.
ആ തിരക്കിൽ അയാൾ ഞങ്ങളെ കണ്ടിലെന്നു തോന്നുന്നു.
പക്ഷേ അയാളുടെ അടുത്ത് നിന്നിരുന്ന അനുയായികളിൽ ഒരാൾ മമ്മിയെ തിരിച്ചറിഞ്ഞു..
അയാൾ ശർമാജിയെ വിളിച്ച് ഞങ്ങളെ ചൂണ്ടിക്കാട്ടി..
അടുത്ത നിമിഷം ഞങ്ങൾ അവിടേക്ക് അനുയായികളാൽ അനുഗമിക്കപ്പെട്ടു..
ശർമാജിക്ക് അഭിമുഖമായി ഞങ്ങൾ ഇരുന്നു..
ഒരുപാട് കാലത്തെ പരിചയം ഉള്ളതു പോലെയാണ് അയാൾ ഞങ്ങളോട് പെരുമാറിയത്.
അങ്കിത എന്നല്ലേ പേര്??
അയാളുടെ ചോദ്യത്തിനു അത്ഭുതത്തോടെയാണു ഞാൻ അതെ എന്നു മറുപടി പറഞ്ഞത്..
ഇയാൾക്കെന്നെ എങ്ങനെ അറിയാം എന്ന സംശയമായിരുന്നു എനിക്ക് ശരീരത്തിലേക്കുള്ള അയാളുടെ നോട്ടം ഞാൻ തിരിച്ചറിച്ചു..
അയാളുടെ കണ്ണുകളിലെ തിളങ്ങുന്നുണ്ടായിരുന്നു
എനിക്കെന്തോ അസ്വസ്ഥത തോന്നി…
എന്നെ അവിടെ ഇരുത്തി
മമ്മിയും ശർമാജിയും മാറി നിന്ന് എന്തൊക്കെയോ സംസാരിച്ചു..
തുടർന്ന് കുറെ പണം മമ്മിയുടെ കയ്യിൽ ഏൽപ്പിച്ചു… കുറച്ച് നേരത്തിനു ശേഷം ഞങ്ങൾ അവിടം വിട്ടു…..
പക്ഷേ എന്റെ മനസിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു വന്നു….
വേശ്യാലയം പോലത്തെ ഈ സ്ഥലത്ത് മമ്മി എന്തിനു വന്നു..
മമ്മിയെ ശർമാജിക്ക് നേരത്തെ എങ്ങനെ അറിയാം ????
അവർ അത്ര വലിയ തുക മമ്മിക്ക് കൈമാറിയത് എന്തിന്?????
എന്റെ ചോദ്യങ്ങൾക്കൊന്നും മമ്മി വ്യക്തമായ മറുപടി തന്നില്ല …
പക്ഷേ മമ്മി എന്നോടെന്തോ ഒളിക്കുന്നു എന്ന കാര്യം എനിക്കുറപ്പായിരുന്നു.