‘പടച്ചോനെ ആദ്യമായാ ആക്രി ഒരു കാര്യം ഏറ്റിട്ട് കൃത്യമായി നടത്തിത്തരുന്നത്… കൊച്ച് വാ… അകത്തേക്കിരിക്കാം…’ കാസീംറാവുത്തര്‍ ടര്‍ക്കിയെടുത്ത് ഇടതുതോളിലേക്കിട്ടു.
രമ്യ അയാള്‍ക്ക് മുന്നിലായി ടേബിള്‍ ലക്ഷ്യമാക്കി നടന്നു. കാസീം റാവുത്തര്‍ പിന്നിലും. മുടിയിഴകളെ ഇടത്തോട്ടും വലത്തോട്ടും ഊഞ്ഞാലാട്ടുന്ന രമ്യയുടെ നിതംബപാളികളിലായിരുന്നു അയാളുടെ ശ്രദ്ധയത്രയും. നീല ചുരിദാറായിരുന്നു രമ്യയുടെ വേഷം. രാധമ്മയെ കണ്ടതും… ‘ഹായ്… ചേച്ചിയാണോ രാധേച്ചി… രാജേട്ടന്‍ പറഞ്ഞിട്ടുണ്ടായിരുന്നു…’ എന്ന് രമ്യ അങ്ങോട്ടു കയറി പരിചയപ്പെട്ടപ്പോള്‍ തന്നെ ഇവള്‍ ഈ ബേക്കറിക്ക് പറ്റിയ സ്റ്റാഫ് തന്നെയാണെന്ന് കാസീം റാവുത്തറുടെ മനസ്സ് മന്ത്രിച്ചു. അറിയാതെ ഉമിനീരിറക്കിപ്പോയി അയാള്‍.
കസ്സേര പിന്നിലേക്ക് വലിച്ചപ്പോള്‍ എന്തുകൊണ്ടോ അയാള്‍ വേച്ചുപോയി. രാധമ്മ പെട്ടെന്നുള്ള ആ മാറ്റം മനസ്സിലാക്കി അയാളെ അടിമുടിയൊന്ന് നോക്കി. നേര്‍ത്ത പുഞ്ചിരിയോടെ കാസീം റാവുത്തര്‍ രമ്യയ്ക്ക് അഭിമുഖമായി കസ്സേരയിലിരുന്നു.
കുസൃതിക്കാരിയായ ഒരു കൊച്ചുകുട്ടിയുടെ മുഖഭാവമായിരുന്നു രമ്യയ്ക്ക്.
നെറ്റിയിലെ സിന്ദൂരം കണ്ടിട്ട് കാസീം റാവുത്തര്‍ ചോദിച്ചു ‘ഭര്‍ത്താവ് എവിടെയാ…’
‘രാജീവേട്ടന്‍ ഖത്തറിലാ’ രമ്യ പറഞ്ഞു.
‘ഗള്‍ഫുകാരന്റെ ഭാര്യയാണോ…? പിന്നെന്താ ഇങ്ങനൊരു ജോലിക്ക്… അയാളെന്താ ചെലവിനൊന്നും തരില്ലേ…? തമാശയായി കാസീം റാവുത്തര്‍ ചോദിച്ചു.
‘പോ ഇക്കാ… രാജീവേട്ടന്‍ പാവമാ… ഇപ്പോള്‍ എത്രപണം കിട്ടിയാലാ എന്റിക്കാ ജീവിക്കാനാവുക… മക്കള്‍ക്ക് ഫീസ്, കറണ്ട് ചാര്‍ജ്ജ്, വാട്ടര്‍ചാര്‍ജ്ജ്, സാധനങ്ങള്‍ക്ക് അതിലും തീവില…’ അതു പറയുമ്പോള്‍ ആണ് കാസീം റാവുത്തര്‍ രമ്യയുടെ മുഖത്തെ നുണക്കുഴി ശ്രദ്ധിച്ചത്. കാണാന്‍ നല്ല ഭംഗിയുള്ള നുണക്കുഴി.
‘അതേ മോളേ എനിക്ക് വയസ്സ് പത്തറുപതായി… പിന്നെ നിന്റെ ഇക്കാന്നുള്ള വിളിയെനിക്കങ്ങ് ഭേഷ് ബോധിച്ചു. അതിനാല്‍ യൂ ആര്‍ അപ്പോയിന്റഡ്…’ കാസീം റാവുത്തര്‍ അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും രമ്യ പറഞ്ഞു. ‘ അത് മമ്മുക്കായേം നമ്മള്‍ മമ്മുക്കാന്നല്ലേ വിളിക്കുക… എനിക്ക് 30 വയസ്സുണ്ടിക്കാ…’