പക്ഷെ ഞാൻ വിച്ചാരിച്ചതിലും അപ്പുറം ആണു നടന്നത് അവൻ പുറകിലോട്ട് പോയി ഒന്നാം നിലയുടെ കൈവരിയിൽ തട്ടി മറിഞ്ഞ് നേരെ ഹാളിന്റെ നടുക്കിലെക്ക് ഒരു അലർച്ച യോടെ നിലം പതിച്ചു ,ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കൈമളും ഗുണ്ടകളും എന്റെ നേരെ വരുന്നു ഞാൻ സ്റ്റെയർകെസ് വഴി തഴേക്ക് ഓടി ,തഴെ ഹാളിൽ എത്തിയപ്പോൾ
ദാസ് കിടന്നു പിടയുന്നു പിന്നെ എന്നിക്കു ഒന്നും ചിന്തിക്കാൻ കഴിഞ്ഞില്ല ,റൂബിയെ നോക്കാനൊ രക്ഷിക്കാനൊ കഴിഞ്ഞില്ല ,ഞാൻ എങ്ങനെയൊ ഓടി പുറത്ത് റോഡിൽ എത്തി ,
റോഡിലൂടെ കുറെ ദൂരം പിന്നിട്ടു ,
പുറകിൽ കാറുകളുടെ ഇരമ്പൽ കേട്ടപ്പോൾ അടുത്തു കണ്ട കുറ്റി കാട്ടിൽ കയറി ഇരുന്നു ,
നേരം വളരെ ഇരുട്ടി ഇരുന്നു പോക്കറ്റിൽ ഫോൺ നോക്കിയിട്ട് കാണാനും ഇല്ല ,അവർ എടുത്ത് മാറ്റി കാണും ,അപ്പോഴാണ് എനിക്ക് ഈ സ്ഥലത്തെ കുറിച്ച് എകദേശ ധാരണ കിട്ടുന്നത് ,ഞാൻ ഇപ്പോ രക്ഷപെട്ടു വന്ന സ്ഥലം കൈമളിന്റെ ഗസ്റ്റ് ഹൗസ് ആണ് .ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ആണു ഞാൻ ഇപ്പോ ഉള്ളത് ,ഇനി ഗ്രാമത്തിൽ ചെല്ലണ മെങ്കിൽ ഒന്നിലെങ്കിൽൽ റോഡ് മാർഗ്ഗം അല്ലെങ്കിൽ കാട്ടുപാതയിലുടെ വേണം പോകാൻ ,
ഞാൻ എകദേശം വഴി കണക്കാക്കി കാട്ടു പാതയിലുടെ നടന്നു ,അങ്ങനെ അവരുടെ കണ്ണിൽ പെടാതെ ഞാൻ അവസാനം രാമൻ ചേട്ടന്റെ കടയുടെ അടുത്ത് എത്തി ,സമയം ഒന്നും അറിയിലാർന്നു എന്നാലും രാത്രി ഏറെ വൈകി എന്നു മനസിൽ ആയി ,അവിടെ ആരെം കണ്ടില്ല ഞാൻ രാമൻ ചെട്ടന്റെ വീട്ടിൽ പോയി വാതിലിൽ തട്ടി ,കുറെ പ്രവിശ്യം തട്ടിയപ്പോൾ രാമൻ ചെട്ടൻ വാതിൽ തുറന്നു ,
“എന്താ കുഞ്ഞെ ഈ നേരത്ത് ,എന്തു പറ്റി ”
എന്നു രാമേട്ടൻ ഇറങ്ങി വന്ന പാടെ ചോദിച്ചു ,
ഞാൻ കൈമൾ പിടിച്ച് കൊണ്ടു പോയത് ചുരുക്കി പറഞ്ഞു
[എല്ലാം പറഞ്ഞില്ല അവരു തട്ടികൊണ്ടുപോകാൻ ശ്രമിച്ചു അവരുടെ കൈയിൽ നിന്നു രക്ഷ പെട്ടു അത്രയും പറഞ്ഞൊള്ളു]
“ഞാൻ രാമേട്ടന്നൊട് ശിവേട്ടന്നെ ഫോൺ ചെയ്യണം എന്നു പറഞ്ഞു “
രാമേട്ടൻ എന്നെം കൊണ്ട് രാമേട്ടന്റെകടയിൽ ചെന്നു പുറകിൽ കൂടി അകത്തേക്ക് കയറി ,ഞാൻ ആ ബൂത്തിൽ നിന്നും ശിവേട്ടനെ കുറെ വിളിച്ചു നോക്കി പക്ഷെ എടുക്കുന്നുണ്ടായില്ല ,അവസാനം ദേവൻ അങ്കിളിനെ വിളിച്ചു ,കുറച്ചു ബെല്ലിനു ശേഷം അങ്കിൾ ഫോൺ എടുത്തു ,അങ്കിളിനോട് ഞാൻ നടന്ന കാര്യം ചുരുക്കി പറഞ്ഞു ,അങ്കിൾ ഇപ്പോ തന്നെ വരാം എന്നു പറഞ്ഞു ഫോൺ കട്ട് ചേയ്തു ,
അങ്ങനെ അര മണിക്കൂർ കഴിഞ്ഞപ്പോൾ ശിവേട്ടന്റെ വണ്ടി രാമേട്ടന്റെ വീട്ടു പടിക്കൽ വന്നു നിന്നു ,