എന്തോ മനസിലുറപ്പിച്ചിട്ടെന്ന പോലെ ചേട്ടന്‍ തലയൊന്നാട്ടി. എന്നിട്ട് ചോദിച്ചു, “മോളുടെ അച്ഛന്‍റെ പേരെന്താ?”
“സത്യന്‍” ഞാന്‍ പറഞ്ഞു.
“ഓ… നമ്മുടെ സത്യേട്ടന്‍റെ മോളാണോ! വെറുതെയല്ല എനിക്ക് കുട്ടിയെ അറിയാം എന്ന്‍ മുന്നേ തോന്നിയത്” ചേട്ടന്‍റെ വാക്കുകള്‍ കേട്ട ഞാന്‍ അത്ഭുതപ്പെട്ടു.
“മോളുടെ അച്ഛന്‍റെ കൂടെയല്ലേ ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. ഞാന്‍ നാളെ തിരിച്ചു പോകും. അപ്പോള്‍ അച്ഛനോട് എന്ത് പറയണം?” നാട്ടില്‍ മുഴുവന്‍ ഓടി നടന്ന് രാഷ്ട്രീയം കളിക്കുന്ന എന്‍റെ അച്ഛന്‍ ഗള്‍ഫിലോ? അത് എപ്പോ സംഭവിച്ചു? ഞാന്‍ അന്തം വിട്ടു പോയി. അത് സത്യത്തില്‍ ചേട്ടന്‍റെ ഒരു നമ്പറായിരുന്നു എന്ന്‍ ഞാന്‍ ശരിക്കും മനസിലാക്കിയില്ല.
“ഒന്നും പറയണ്ട” ഞാന്‍ മൊഴിഞ്ഞു.
“മോള്‍ എന്നോട് ക്ഷമിക്കണം.” ഞാന്‍ പിന്നെയും അന്തം വിട്ടു. ചേട്ടന്‍ തുടര്‍ന്നു. “മോളുടെ അച്ഛന്‍ മോളെ വന്ന്‍ കാണാന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ ചേട്ടന്‍ തന്ന അഡ്രസ് എന്‍റെ കയ്യില്‍ നിന്നും കളഞ്ഞു പോയി. മോളെ എങ്ങനെ കാണും എന്ന്‍ വിചാരിച്ച് ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു. ദൈവം ആയിട്ട് ഇന്ന്‍ മോളെ കാണിച്ചു തന്നു.”
ഇനി വിടാന്‍ അന്തം ഒന്നും ബാക്കിയില്ലായിരുന്നു. ചേട്ടന്‍ പറയുന്നത് പച്ച കള്ളം ആണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. എങ്കിലും എനിക്ക് ചേട്ടനെ വളരെ ഇഷ്ടമായി.
“മോളെ വന്ന്‍ കാണാനും വിശേഷങ്ങള്‍ ചോദിക്കാനും അച്ഛന്‍ പറഞ്ഞിരുന്നു. പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് കിട്ടിയാല്‍ നല്ല സമ്മാനം തരാം എന്നും പറഞ്ഞിരുന്നു.” ചേട്ടന്‍റെ കല്ല് വച്ച നുണകള്‍ പക്ഷെ എന്നെ ഉണര്‍ത്തുകയായിരുന്നു. അങ്ങനെ പറയുന്നതില്‍ ചേട്ടന് എന്തോ ലക്‌ഷ്യം ഉണ്ട് എന്നത് വ്യക്തം. ആ ലക്‌ഷ്യം തന്നെയാണ് എന്‍റെയും ലക്‌ഷ്യം. അപ്പോള്‍ പിന്നെ ഉണരാതിരിക്കുന്നത് എങ്ങനെ? പക്ഷെ ചേട്ടന്‍ പിന്നെ പറഞ്ഞ കാര്യമാണ് എന്നെ ശരിക്കും ഞെട്ടിച്ചത്.