അയിത്തം

Posted by

‘ ഈ ചെറിയ നിലാവത്തു ഇങ്ങനെ നിന്റെ കയ്യിൽ കിടന്നു പോകാൻ നല്ല രസം സോമാ ‘

ഹേമ കുസൃതിയോടെ പറഞ്ഞു

” നല്ല വെയിറ്റാ ‘

” ആഹാ …സോമന് തമാശിക്കാൻ ഒക്കെ അറിയാല്ലോ ……..” ഹേമ അവന്റെ മൂക്കിൽ നുള്ളി

” താഴെ വീഴും ടീച്ചർ , ചുറ്റി പിടിച്ചോളൂ “

ഇല്ലത്തേക്കുള്ള ഒതുക്കുകല്ലുകൾ കേറുമ്പോൾ ഹേമ ഒന്ന് കൂടി ആഞ്ഞു അവന്റെ ചുണ്ടിൽ ചുംബിച്ചു , പ്രേമ ഭാവത്തോടെ ചോദിച്ചു

” ഇനിയെന്നാ ഇങ്ങനെ ……..’

സോമൻ ഒന്നും മിണ്ടിയില്ല

ഇല്ലത്തെ മുറ്റത്തെത്തിയപ്പോൾ ഹേമ അവനോട് തന്നെ താഴെയിറക്കാൻ പറഞ്ഞു . പക്ഷെ അവൻ ഉമ്മറത്ത് എത്തിയിട്ടാ താഴെയിറക്കിയേ . അപ്പോഴും തമ്പുരാട്ടി അവരെ നോക്കിയിരിപ്പായിരുന്നു

” അയ്യോ …ഹേമേ ..എന്താ പറ്റിയെ ?”

” ഒന്നുമില്ലമ്മേ …പാടത്തു ഒന്ന് തെന്നി വീണു ….കാലുളുക്കിയൊന്നൊരു സംശയം …കാല് കുത്താൻ വയ്യ “

‘ ഇത്ര വൈകിയപ്പോൾ ഞനോർത്തതേ ഉള്ളൂ ..എന്തോ അഹിതം സംഭവിച്ചു എന്ന് …..പുളിയിലേം ഉപ്പും ചൂടാക്കി ഒന്ന് ചൂട് പിടിക്കാം …സോമു … കുറച്ചു പുളിയില പൊട്ടിച്ചോളു ‘

ഹേമയെ തമ്പുരാട്ടി പിടിച്ചു അകത്തേക്ക് കയറ്റി .

പുളിയിലയും ഉപ്പും ചാരവും കൂട്ടി കിഴികെട്ടി ചൂട് പിടിച്ചപ്പോഴേക്കും ഹേമക്കു പാതി ആശ്വാസമായി .

‘ ഇപ്പൊ വേദന കുറവില്ലേ മോളെ …നല്ല ചൂട് കഞ്ഞി കഴിച്ചിട്ട് നന്നായി ഉറങ്ങിക്കോ … വേണേൽ വേദന സംഹാരി ഒരെണ്ണം കഴിച്ചോ …നല്ല ഉറക്കവും കിട്ടും ‘

തമ്പുരാട്ടി ചൂട് കഞ്ഞിയും പപ്പടവും അച്ചാറും അച്ചിങ്ങ മെഴുക്കുപുരട്ടിയും ഒപ്പം മോരു കൂട്ടാനും വിളമ്പി . ഹേമ ആസ്വദിച്ചു തന്നെ കഴിച്ചു

‘ ഒത്തിരി നാളായി വയറു നിറയെ കഴിച്ചമ്മേ …താങ്ക്സ് ‘

Leave a Reply

Your email address will not be published. Required fields are marked *