അയിത്തം

Posted by

അവര്‍ക്ക് പങ്കു വെച്ചു. ഓണം അവധിക്കു ഹേമ വീട്ടിലേക്കു പോയി . സ്കൂള് തുറക്കുന്നതിനു ഒരു ദിവസം മുന്‍പേ അവള്‍ ജയയുടെ അടുത്തേക്ക് തിരിച്ചു . വന്നപ്പോള്‍ ജയ അവിടില്ല . വാതില്‍ അടച്ചു കിടക്കുന്നു . മേലെ നിന്ന് താക്കോല്‍ എടുത്തവള്‍ വീട് തുറന്നു . ഡ്രെസ്സെല്ലാം മാറി . അത്താഴത്തിനുള്ള അരിയുമിട്ടു, ഇല്ലത്തേക്ക് നടന്നു

‘ അമ്മെ …ഇവിടാരുമില്ലേ ?”

എന്നും ഉമ്മറത്ത് കാണാറുള്ള തമ്പുരാട്ടിയെ കണ്ടില്ലാത്തത് കൊണ്ട് അവൾ ഉറക്കെ വിളിച്ചു . രണ്ടു മിനുട്ടിനു ശേഷം തമ്പുരാട്ടി അകത്തു നിന്ന് പുറത്തേക്കു വന്നു . എന്നും തലമുടി നന്നായി ചീകി വെച്ച് കൊണ്ട് നടന്നിരുന്ന ആയമ്മയുടെ മുടി അപ്പോൾ കെട്ടിയതു പോലെ അകെ പാറി പറന്നിരുന്നു . നെറ്റിയിലെ ചന്ദനം അല്പം മാഞ്ഞു കിടന്നു . സെറ്റു സാരിയുടെ തുമ്പു കൊണ്ട് മുഖം അമർത്തി തുടച്ചു അവർ

” ആരിത് ? ഹേമയോ ? എങ്ങനെയുണ്ടായിരുന്നു ഓണവും മറ്റും ?”

തമ്പുരാട്ടിയുടെ ശബ്ദത്തിനു എന്നത്തേയും പോലെയുള്ള ഗാംഭീര്യമോ ശാലീനതയോ ഇല്ലന്ന് ഹേമക്കു തോന്നി . ക്‌ളാസിൽ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ കുട്ടികളുടെ മുഖത്ത് കാണുന്ന അതെ ഭാവം

‘നന്നായിരുന്നു അമ്മെ ? അവളെവിടെ ജയ ..ഇങ്ങോട്ടു വന്നോ ?”

” അയ്യോ ..ജയ …ജയകൃഷ്ണന്റെ വീട്ടിൽ എന്തോ ആവശ്യത്തിന് പോയതാ ..ഇന്ന് നാളെയെ വരത്തുള്ളൂ …മോളെ വിളിച്ചു പറഞ്ഞില്ലേ ?”

” ഇല്ലമ്മേ …വീട്ടിൽ ഫോണില്ലല്ലോ “

‘ഹ്മ്മ് …. കേറി വാ …ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം ‘

‘ വേണ്ടമ്മേ …ഞാനിറങ്ങുവാ ‘

‘ അത് വേണ്ട …ഇവിടെ കിടക്കാം “

” വേണ്ടമ്മേ ….ഞാൻ പോകുവാ ‘

” അത് വേണ്ട കുട്ട്യേ …ജയക്കാണേൽ പരിചയം ഉണ്ട് …നീയവിടെ തനിച്ചു കിടക്കണ്ട ‘

” അതല്ലമ്മേ …ഞാൻ അത്താഴത്തിനു ഇട്ടിട്ടാ ഞാനിങ്ങു വന്നേ ‘

“അത് സാരമില്ല …സൊമൂനെ കൂട്ടി വിടാം ..അവനാ തൊഴുത്തിലെങ്ങാനും കാണും ..ഹേമ പോയി എല്ലാം ഒതുക്കി വെച്ചിട്ടിങ്ങു പോന്നോളൂ …പിന്നേയ് …ഇവിടെ വെജിറ്റേറിയനെ ഉണ്ടാവൂ കേട്ടോ ‘

Leave a Reply

Your email address will not be published. Required fields are marked *