അച്ഛനെയാണെനിക്കിഷ്ടം [ഷജ്നാദേവി]

Posted by

ആ‌ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല!

“പോടി പെണ്ണെ അതൊന്നും അല്ല.,അതിനേക്കാൾ കൂടുതൽ എന്തോ ഒന്ന്”

അവൾ ദേഷ്യപ്പെട്ട് പിണങ്ങി കട്ടിലിൽ കയറിക്കിടന്നു.

സ്വപ്നങ്ങൾ നെയ്തെപ്പഴോ ഉറങ്ങിപ്പോയ കവിയിത്രി കവിളിൽ നനുത്ത സ്പർശമേറ്റാണ് ഉണർന്നത്!
ആലസ്യത്തിൽ കണ്ണുതുറന്ന നിഷിതയ്ക്ക് മുന്നിൽ മെറൂൺ നിറമുള്ള കോട്ടിൽ കറുത്ത ടൈ കെട്ടിയ സ്വപ്നത്തിലെ രാജകുമാരൻ നിറം പകർന്ന് നിൽക്കുന്നു! ഒരു നിമിഷം അവൾ കുട്ടികളേപ്പോലെ വിതുമ്പിപ്പോയി. ചുണ്ടുമലർന്ന് സങ്കടം പൊട്ടിയ നിഷിത അച്ഛനെ വലിച്ചടുപ്പിച്ച് കെട്ടിപ്പിടിച്ചു. അച്ഛനവളെ കണ്ണുനീർ തുടച്ച് കവിളിൽ മുത്തം നൽകി‌. അവളെണീറ്റ് അച്ഛനെ വാരിപ്പുണർന്ന് അടിവയർ പിടച്ച് കരഞ്ഞു. ദുഃഖം അണപൊട്ടിയൊഴുകിയ അവളെ സാന്ത്വനിപ്പിക്കാൻ സഹദേവൻ നന്നേ പാടുപെട്ടു.
“എന്താ പറ്റ്യേ ന്റെ മോൾക്ക്?”
“ഒന്നൂല്ലച്ഛാ എനിക്കെന്തോ അച്ഛനെ കാണാതെ വല്ലാണ്ടങ്ങ് വിഷമം തോന്നി. അതാ ഞാൻ അങ്ങനൊക്കെ പറഞ്ഞേ.”
അവൾ മറ്റെന്തോ പറയാനൊരുങ്ങിയത് തൊണ്ടയിൽ തടഞ്ഞുനിന്നത് സഹദേവൻ മനസ്സിലാക്കി.
അവളെന്താണ് മറയ്ക്കുന്നതെന്ന് അറിയാൻ ആഗ്രഹിച്ചെങ്കിലും പിന്നീട് ചോദിക്കുന്നതാവും നല്ലതെന്ന് സഹദേവന് തോന്നി. അദ്ദേഹം മകളെ കോരിയെടുത്ത് ഡൈനിംഗ് ടേബിളിന് മുന്നിൽ കൊണ്ടിരുത്തി.അതെല്ലാം കണ്ടുകൊണ്ടിരുന്ന അമ്മയെ അവൾ കൊഞ്ഞനം കുത്തുന്നത് പോലെ നോക്കി.
അമ്മയ്ക്ക് അസൂയയല്ല, മറിച്ച് അച്ഛൻ ഒരു മാസം നിൽക്കുന്നതിലെ ‘അസഹിഷ്ണുത’യാണെന്ന് നിഷിതയ്ക്ക് മനസ്സിലായി. അത് അവൾക്കൊരു‌ ലഹരിയായി തോന്നി. അച്ഛനുള്ളിടത്തോളം‌ അമ്മയുടെ ഈ അവസ്ഥ കണ്ട് ആസ്വദിക്കാമല്ലോ. അവൾ സൗമിനിയെ അമ്മയെന്നുള്ള സ്ഥാനത്തുനിന്ന് വളരെപ്പെട്ടെന്ന് നീക്കം ചെയ്തിരുന്നു.

മകൾക്ക് ചോറുവിളമ്പി അവൾക്കൊപ്പമിരുന്ന് മൂവരും കഴിച്ചു.

സതീഷിന്റെയും സൗമിനിയുടെയും പരസ്പരമുള്ള നോട്ടവും നിരാശയും അവളുടെ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു. എന്തൊരു ‘നികൃഷ്ടജീവി’കൾ!
അവൾക്കെല്ലാം ഉറക്കെ പറയണമെന്ന്‌ പലപ്പോഴും തോന്നിയെങ്കിലും പിന്നീടാവാമെന്ന് ഉറപ്പിച്ച് എണീറ്റ് കൈകഴുകി. തിരികെവന്ന് അച്ഛനെ പുറകിൽ നിന്ന് സഹദേവനുമുകളിൽ മുഴുവൻ ഭാരവും കൊടുത്ത് കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തം കൊടുത്ത് അവൾ കിടക്കാനായി‌ തന്റെ റൂമിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *