അവിടത്തെ പല സ്ത്രീരത്‌നങ്ങളും എന്നെ കളിയാക്കുന്നതുപോലെ എന്നെ എന്തെല്ലാം പറഞ്ഞു ചിരിക്കുന്നു .
കൂട്ടുകാരും എന്റെ ഒപ്പം തറവാട്ടിൽ അടുത്ത് കല്യാണം കഴിഞ്ഞ ചേച്ചിയുടെ കുറച്ചു മാർഗ്ഗനിർദ്ദേശവും കിട്ടിയതിനാൽ ആദ്യരാത്രി എന്നത് എനിക്ക് കുറച്ചു പേടിയും ഒപ്പം കൗതുകത്തോടുംകൂടിയതായിരുന്നു
അവിടത്തെ സ്ത്രീകൾ എന്നെ ആ ഇല്ലത്തിലെ ഒരു മുറിയിലേക്ക് എന്നെ ആനയിച്ചു .
പൂക്കൾ കൊണ്ട് അലങ്കരിച്ചു നല്ല ഒരു മെത്ത .ഞാൻ അവിടെ കടന്നതും ഞാൻ അദ്ദേഹത്തെ ചുറ്റുപാടും നോക്കി , ആരെയും കാണാനില്ല . അപ്പോൾ മുറിയുടെ പുറത്തുനിന്നും കേട്ടു . രേവതി വിഷമിക്കേണ്ട അവൻ ഇപ്പോൾ വരും എന്ന്
അതികം താമസിയാതെ തന്നെ അയാൾ കതകു തുറന്നു റൂമിൽ കയറി .വന്നതും അയാൾ വാതിലിന്റെ താഴിട്ടപ്പോൾ എന്റെ നെഞ്ച് ഇടിക്കുന്നതിന്റെ അളവുകൂടി , എന്റെ ഭയം പുറത്തുകാണിക്കാതിരിക്കാൻ ഞാൻ കുറെ കഷ്ടപെട്ടു്
കണക്കുകളെ അമ്മാനമാടുന്നതിൽ ഭയകര മിടുക്കനായ അയാൾ കിടക്കയിൽ അത്ര മിടുക്കു ഒന്നും അവകാശപ്പെടാനുള്ള ആളല്ല എന്ന് തിരിച്ചറിയാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നെങ്കിലും അയാളുമായുള്ള ശാരീരിക ബന്ധം എനിക്ക് അയാളുടെ ആക്രാന്തവും എന്നിലെ സ്ത്രീയെ ഉണർത്താതെയുള്ള ആ പ്രകടനം എന്നെ പലപ്പോളും ഭീതിയാണ് ജനിപ്പിച്ചത് ,
പക്ഷെ മാസത്തിൽ ഒന്ന് രണ്ടു തവണയേ ആ പ്രകടനമുള്ളു എന്നതിനാൽ ഞാൻ ആ നിമിഷത്തെ ശപിച്ചു ജീവിതം തള്ളി നീക്കി .
ഞാൻ കരുതി എല്ലാ സ്ത്രീകളും സെക്സ് എന്ന് പറഞ്ഞു അനുഭവിക്കുന്നത് ഈ തരത്തിൽ തന്നെയാകും എന്നായിരുന്നു .
എന്റെ കലാലയത്തിൽ തിളങ്ങി നടന്നിരുന്ന ഞാൻ പതിയെ പതിയെ നേരിയതും ആയ സാരിയും എല്ലാമായി എന്റെ ജീവിതത്തിലേക്ക് അല്ലങ്കിൽ ജീവിതത്തിന്റെ പിന്നാമ്പുറത്തേക്കു സ്വയം വലിഞ്ഞു . ഒരു പക്ഷെ ഞാൻ ഉള്ളതിനാൽ അവിടെ അടുക്കളയിൽ ഒരു വേലക്കാരിയുടെ ആവശ്യം അർക്കുംവരില്ല . അതുപോലെ എന്റെ ജീവിതം അവിടെ ഒതുങ്ങിക്കൂടി .
പിന്നെ അവിടത്തെ എനിക്ക് താൽപ്പര്യമില്ലാത്ത ആചാരങ്ങളിൽ ഒന്നാണ് . പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടാകുമ്പോൾ ആ ഇല്ലത്തിൽനിന്നും മാറി അവരുടെ തന്നെ ചായ്പ്പുപോലുള്ള പുറമെ ഒരു ഒന്ന് രണ്ടുമുറികളുള്ള ചെറിയ ഓടുമേഞ്ഞ ആ കൂരയിലേക്കു താമസമാറ്റം .ആ സമയത്തു 7 ദിവങ്ങൾ കൂടാതെ ശുദ്ധിയാകാൻ ഒരു ദിവസം കൂടുതലും വീട്ടിലുള്ളവരുമായി യാതൊരു തരത്തിൽ ബന്ധമില്ലാതെ അകന്നു നില്കും . അതായതു ആ ഇല്ലത്തിലേക്കോ ഒന്നും പ്രവേശനമില്ല , കഴിക്കാനുള്ള ഭക്ഷണം കൃത്യസമയത്തു ലഭിക്കും ഇവിടെ ഉള്ളവർ കരുതിയത് ആ 8 ദിവസങ്ങൾ ഞാൻ വലിയ അപരാധം ചെയ്തപോലെയാണ് . എന്തോ വലിയ കുറ്റവാളികളെ പോലെ അകറ്റിനിർത്തുന്ന രീതി . ഇത് പെണ്ണുങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുമാറ്റാൻ കഴിയാത്ത അവസ്ഥയാണ് . അതില്ലെങ്കിൽ ഞാൻ ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടകാര്യമില്ലല്ലോ … ഞാൻ സ്വയം ചിന്തിച്ചു അവരെ കുറ്റംപറഞ്ഞ നാളുകൾ …പിന്നെ പിന്നെ അത് എനിക്ക് മനഃസമാധാനത്തിന്റെ നാളുകളാണ് . പിന്നെ ഞാൻ അടുക്കളയിലോ ഒന്നും കയറാതെ ഉറക്കം മാത്രം ,