അവൻ എനിക്ക് ബോറടി മാറ്റാനുള്ള വഴികളൊക്കെ പറഞ്ഞു തന്നു. ഒരു പതിമൂന്നു വയസ്സുകാരനിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. ഞാൻ അവനെ നോക്കിയൊന്നു ചിരിച്ചു.
ഞാൻ : റൂമിലിന് പുറത്തുപോകരുതെന്നു പറഞ്ഞിട്ടുണ്ട്.
സെന്തിൽ : വെളിയ പോക കൂടാത് ന് സൊല്ലിയിരുക്ക… യാര് ?
ഞാൻ : നബീൽ.
സെന്തിൽ : നബീൽ അണ്ണനാ.
ഞാൻ : നബീലിനെ എങ്ങനെ…. എപ്പടി ?
സെന്തിൽ : അവര് നല്ലവർ… എനക്ക് കാസ് കൊടുപേൻ… ടീ വാങ്ങി കൊടുപേൻ…
ഹ്മ്മ് നബീലിനെ ചെക്കന് നല്ല മതിപ്പാണ്. അവൻ ഓരോന്ന് കൊടുത്തതിന്റെയും വാങ്ങികൊടുത്തത്തിന്റെയും നന്ദി ചെക്കൻ
കാണിക്കുന്നുണ്ട്.
ഞാൻ : എനിക്ക് വിശക്കുന്നുണ്ട്. ഞാൻ സാപുടട്ടും. നീ ഫ്രീ ആകുമ്പോ ഇവിടെ വാ.
സെന്തിൽ : നാന് ഇപ്പൊ ഫ്രീ താ… ഇങ്ഗയെ ഇരുന്തുക്കിറേൻ.
ഞാൻ : വീട്ടിലെ അനേഷിക്കില്ലേ ?
സെന്തിൽ : അതല്ലാം ഇല്ലേ..
ഞാൻ : നിനക്ക് എത്ര വയസ്സായി ?
സെന്തിൽ : പതിമൂണ്… ഉങ്കളുക്കു ?
ഞാൻ : ഇരുപത്തി ഒമ്പതു.
സെന്തിൽ : അപ്പൊ നീങ്ക നബീൽ അണ്ണനോട അക്കാവ ?
നബീൽ അവന്റെ പെങ്ങൾ ആണെന്ന എല്ലാരോടും പറഞ്ഞിട്ടുള്ളത്. ഞാനും അതങ്ങു സമ്മതിച്ചുകൊടുക്കാം.
ഞാൻ : ആമ.
ഞാൻ മേശയിൽ ഇരുന്നു, കസേരയിൽ തുണി വിരിച്ചിട്ടിരിക്കുവാ. എന്നിട്ട് ചോറു പൊതി തുറന്നു. പൊതി തുറന്നപ്പോൾ തന്നെ ഭക്ഷണത്തിന്റെ ഗന്ധം ഉള്ളിൽ പരന്നു. സാമ്പാറും മീന്കറിയുമുണ്ട്, ഈ തമിഴന്മാർക്കു സാമ്പാർ വിട്ടൊരു കളിയുമില്ല. ഞാൻ ആദ്യം മീൻ കറി ഒഴിച്ച് കുറച്ച് ചോറു കുഴച്ചു. ഞാൻ ചോറു കുഴക്കുന്നതും നോക്കി സെന്തിൽ ഇരിക്കുന്നുണ്ട്.
ഞാൻ : നീ ശെരിക്കും കഴിച്ചതാണോ ?
ഞാൻ ചോദിച്ചത് അവനു മനസിലായില്ല. ഞാൻ ആംഗ്യത്തിൽ അവനു കഴിക്കണോ എന്ന് ചോദിച്ചു. അവനു വേണമെന്നുണ്ട് പക്ഷെ അവൻ വേണ്ട എന്ന് തന്നെ പറഞ്ഞു. ചോറു കഴിക്കുമ്പോൾ പല ചിന്തകളും എന്റെ ഉള്ളിലൂടെ കടന്നുപോയി. എന്തൊക്കെയാ ഞാനിപ്പോ കാണിച്ചുകൂട്ടിയതു. പാവം ആ പയ്യനെ വിളിച്ച് ഓരോന്ന് കാണിച്ചിട്ട്. വെറും രണ്ടു മൂന്ന് ദിവസങ്ങൾകൊണ്ട് എനിക്ക് എന്തൊക്കെ മാറ്റങ്ങളാണ് വന്നത്.