ബാന്ഗ്ലൂര് എക്സ്പ്രെസ്സ് കയറി കണ്ണൂര്‍ ഇറങ്ങി ലെഗെജ് വാങ്ങി. നേത്രാവതിയില്‍ മുംബൈക്ക്.
ttr നെ കണ്ടിട്ടും വലിയ ഫലം ഒന്നും ഉണ്ടായില്ല. സീടൊക്കെ ഫുള്‍ ആയിരുന്നു. എങ്കിലും മംഗലാപുരം എത്തുമ്പോള്‍ ഒരു സീറ്റ് ഒഴിയുമെന്നും അതില്‍ ഇരുന്നു കൊള്ളാനും അയാള്‍ പറഞ്ഞു. എന്ത് കൊണ്ടോ അയാള്‍ കാശ് ഒന്നും വാങ്ങിയില്ല.
പിറ്റേന്ന് കൂടെ ഇരുന്ന ഒരാളുടെ മൊബൈലില്‍ നിന്നും മാടതെ വിളിച്ചു കാര്യം പറഞ്ഞു. നമ്പര്‍ ഒകെ ഡയറിയില്‍ കുറിചിട്ടിരുന്നതു ഭാഗ്യം.
അടുത്ത ദിവസം വരെ ട്രെയിനില്‍ നിന്നും ഇറങ്ങാതെ ചടഞ്ഞിരുന്നു. ട്രെയിന്‍ മിസ് ആകുമോ എന്ന പേടി കൊണ്ടല്ല. ശില്പയെ മിസ് ചെയ്തതിലുള്ള നിരാശ. ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് അവള് എന്റെ എല്ലാം എല്ലാം ആയിരുന്നു. അവളെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മുംബൈ പോലുള്ള ഒരു മഹാ നഗരത്തില്‍ വെറുമൊരു അപരിചിതനായ ഞാന്‍ അവളെ എങ്ങനെ കണ്ടെത്താനാണ്. ആ ഒരു ചിന്ത എന്നെ വല്ലാതെ അലട്ടി.
എന്തായാലും മുംബൈ എത്തി. പനവേല്‍ സ്റേഷന്. അവിടെ നിന്നും മാടത്തെ വിളിച്ചു. അവര്‍ പറഞ്ഞതനുസരിച് ഓടോ റിക്ഷയില്‍ കാണ്ടിവലി എത്തി. അവിടെ കാണ്ടി വലി സ്റെഷന് മുന്നില്‍ മാഡത്തിന്റെ കാര്‍ കിടപ്പുണ്ടായിരുന്നു.
ഡ്രൈവര്‍ എന്നെയും കൊണ്ട് താമസ സ്ഥലത്തേക്ക് പോയി. എന്തൊക്കെയോ സംസാരിച്ചു. എന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നതിനാല്‍ ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.
മാഡത്തിന്റെ തന്നെ ഒരു ഫ്ലാറ്റ് ആണ്. ഒരു വലിയ ബില്ടിങ്ങിലെ മൂന്നാമത്തെ നിലയില്‍. ഫ്ലാറ്റ് എന്ന് പറഞ്ഞാല്‍ ഒരു ഹാള്‍ കിച്ചന് സെറ്റ് അപ്. അത്രേ ഉള്ളു. ഒരു മെത്തയും തലയിണയും അവിടെ കിടപ്പുണ്ട്.
നാളെ രാവിലെ വരാം എന്ന് പറഞ്ഞു അയാള്‍ പോയി.
വഴിയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും കൊറിച്ചു ഞാന്‍ കിടന്നുറങ്ങി. രാവിലെ ഡോര്‍ ബെല്‍ അടിക്കുന്ന കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കതകു തുറന്നപ്പോള്‍ ഒരു തടിച്ചു കുറുകിയ മനുഷ്യന്. വെളുക്കെ ചിരിച്ചു കൊണ്ട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.
ഹലോ അനി. ഞാന്‍ പങ്കജ് മുണ്ടെ. ഈ ഹൌസിംഗ് സോസൈടിയുടെ സെക്രടറി ആണ്. സോണാലി മാടം ഇന്‍ഫോം ചെയ്തിരുന്നു.
പിന്നെ കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്റെ കയ്യില്‍ നിന്നും രണ്ടു ഫോട്ടോയും id കാര്‍ഡിന്റെ രണ്ടു കോപ്പിയും വാങ്ങി അയാള്‍ പോയി.