ദേവ കല്യാണി 3
Deva Kallyani Part 3 bY Manthan raja | Click here to read previous part
അച്ഛനും ആങ്ങളമാരും കൂടെ വന്നു കൊണ്ട് പോയപ്പോൾ മഞ്ജു ആകെ തകർന്നിരുന്നു . രാജി ചേച്ചിയുടെ എരിവ് കേറ്റൽ കൂടി ആയപ്പോൾ ദേവനോട് ദേഷ്യമായി, വീട്ടിൽ ചെന്ന് നാത്തൂന്മാരുടെ വക ചർച്ച കേട്ടപ്പോൾ അത് അടങ്ങാത്ത പകയായി മാറി .
അച്ഛൻ പറഞ്ഞതാണ് ദേവനെ വിളിച്ചു വരുത്തി സംസാരിക്കാമെന്ന് . ദേവന്റെയും മഞ്ജുവിന്റേയും സമ്പത്തിലും മറ്റും അല്പം അസൂയ ഉണ്ടായിരുന്ന നാത്തൂന്മാരുടെ ദേവനെ കുറ്റപെടുത്തൽ കേട്ട് മഞ്ജു തന്നെയാണ് അതിന്റെ ആവശ്യം ഇല്ലന്ന് പറഞ്ഞത്
രണ്ടു ദിവസം അവൾ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയില്ല .
!!!എന്നാലും തന്നോട് ഇത് ചെയ്തല്ലോ . !!!
താൻ ജീവന് തുല്യം സ്നേഹിച്ച ദേവേട്ടൻ തന്നെ ചതിച്ചതിൽ സങ്കടത്തിനുമപ്പുറം അവളുടെ ഉള്ളിൽ പക വളർന്നിരുന്നു … ഓർക്കും തോറും അവളുടെ ഉള്ളിൽ കനലെരിയുകയായിരുന്നു . നാത്തൂന്മാരുടെ പരിഹാസം അവളെ അവിടെ നിന്ന് വേറെയെവിടെ എങ്കിലും പോകാൻ നിർബന്ധിതയാക്കി . വീട്ടിൽ ആങ്ങളമാർ താമസമില്ലെങ്കിലും അവളെ കുറ്റപ്പെടുത്താനും കളിയാക്കാനും കിട്ടുന്ന സാഹചര്യം അവർ വിടാറില്ലായിരുന്നു
മൂന്നാം നാൾ ഇളയ നാത്തൂന്റെ ഒപ്പം ടൗണിൽ പർച്ചേസിന് ഇറങ്ങിയതായിരുന്നു മഞ്ജു . ഒന്ന് പുറത്തിറങ്ങിയാൽ അവളുടെ അതൊരാശ്വാസം ആകുമെന്ന് കരുതിയ വീട്ടുകാർ ഇളയ നാത്തൂൻ സ്മിതക്കൊപ്പം അവളെ പറഞ്ഞയച്ചു നാത്തൂൻ മനഃപൂർവ്വം “കല്യാണി ടെക്സ്റ്റയിൽസ് ” ന്റെ എതിരെയുള്ള ” വസുന്ധര ടെക്സ്റ്റയിൽസ് ” ൽ മഞ്ജുവിനെ കൊണ്ട് കയറി . ആ സമയത്താണ് കല്യാണിയേയും കൊണ്ട് ചെക്കപ്പും കഴിഞ്ഞു ദേവൻ വന്നവളുടെ കൈ പിടിച്ചു ഷോപ്പിന്റെ മുൻ വാതിലിൽ കൂടി തന്നെ കയറുന്നത് . നാത്തൂന്റെ വിഷമം കാണാൻ വയ്യാത്ത സ്മിത ,ആ രംഗം മഞ്ജുവിനെ വിളിച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു . അതോടെ നെഞ്ചിൽ ആണിയടിച്ചതു പോലെ നിന്ന് പോയി മഞ്ജു . തന്റെ കണ്മുന്നിൽ കൂടി നാണമില്ലാതെ കല്യാണിയുടെ കയ്യും പിടിച്ചു പോകുന്ന ദേവനോടുള്ള അടങ്ങാത്ത പക അവളുടെ ഉള്ളിൽ ആളി കത്തി .
ദേവനും കല്യാണിയും കൂടെ മെയിൻ ഡോറിൽ കോടി കയറി വരുന്നത് കണ്ട ടെസ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടന്ന് വന്നു ചിരിച്ചു കൊണ്ട് കല്യാണിയെ കയ്യിൽ പിടിച്ചു കൂട്ടി കൊണ്ട് പോയി
കല്യാണിയെ ടെസ സ്വീകരിച്ചത് കണ്ട മഞ്ജു പല്ലിറുമ്മി