ഒരു നടക്കാത്ത സ്വപ്നം
Oru Nadakkatha Swapnam bY AKH
ഞാൻ നിങ്ങളുടെ AKH, ഈ കഥ വെറുതെ തമാശക് എഴുതിയത് ആണു.ഇതിൽ നമ്മുടെ സൈറ്റിലെ മിക്ക ആൾക്കാരും ഉണ്ട് ,ആരോടും അനുവാദം ചോദിക്കാതെ പേരു എടുത്തതിന് ഞാൻ എല്ലവരോടും ആദ്യമെ തന്നെ ക്ഷമ ചോദിക്കുന്നു: വെറുതെ കൊമഡി ക്ക് വേണ്ടി ചെയ്തത ആരും സീരിയസ് ആയി എടുക്കരുത്.
“എന്റെ എല്ലാ കമ്പി കുട്ടൻ ചങ്ക് സ് നു വേണ്ടി ,”
രാവിലെ തന്നെ നിർത്താതെ ഉള്ള അലറാം കേട്ടാണ് ഞാൻ ചാടി എഴുന്നേൽക്കുന്നത് ,
അയ്യോ എട്ടു മണി ആയലോ. ശ്ശേ ,
നേരത്തെ ഈ അലറാം വെച്ചാ അടിക്കാൻ എന്തു മടിയാ ഈ ഫോണിന്ന് ,ഇനി ഞാൻ എങ്ങനെ പറഞ്ഞ സമയത്ത് എത്തും,
ഞാൻ വേഗം തന്നെ കുളിച്ച് റെഡി ആയി റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ അമ്മയുടെ വക ഒരു ചോദ്യം.
അമ്മ: നിനക്ക് ഞായർ ആഴ്ച്ച ആയിട്ട് വീട്ടിൽ ഇരുന്നു കൂടെ.
ഞാൻ: എനിക്ക് ഇന്നു കുറെ പരിപ്പാടി ഉണ്ട് ഞാൻ വരാൻ വൈകും ,ഞാൻ എറണാകുളത്ത് പോവുകയാ ,
അമ്മ: വല്ല പെണ്ണുങ്ങളുടെ യും വായ നോക്കാൻ പോവുക ആയിരിക്കും,
അതും പറഞ്ഞു ചെറു ചിരി ചിരിച്ചു കൊണ്ട് ഒരു തുറിച്ചു നോട്ടം അമ്മയുടെ വക
ഞാൻ വേഗം ഒന്നും മിണ്ടാതെ നടന്നു പോയി ,ഹാളിൽ എത്തിയപ്പോ അടുത്ത കുരിശ്,
അനിയത്തി :ചേട്ടൻ എന്താ രാവിലെ തന്നെ റെഡി ആയി.
ഞാൻ: എനിക്ക് എന്തെ റെഡി ആവാൻ പാടില്ലെ,
അനിയത്തി :അതല്ല ,ചേട്ടൻ ഞായർ ആഴ്ച്ച ഈ നേരത്ത് ഒക്കെ കൂർക്കം വലിച്ച് ഉറങ്ങുന്നത് ആണല്ലോ പതിവ്
അതുകൊണ്ട് ചോദിച്ചതാ.
ഞാൻ: ഞാനോനു പുറത്തേക്ക് പോവുകയാ ,
അനിയത്തി :ആ അലവലാതി വേദയെ കാണൻ ആണെങ്കിൽ ,
ഞാൻ അച്ചനോട് പറഞ്ഞു കൊടുക്കുട്ടൊ.
ഞാൻ: അവളോക്കെ എന്നെ തേച്ചിട്ട് കടന്നു കളഞ്ഞില്ലെ ,വേറെ ആരെയും കിട്ടിയിട്ടില്ല കിട്ടുമ്പോൾ അറിയിക്കാം.
അനിയത്തി :മം മം ശരി. പിന്നെ ചേട്ടൻ വായ നോക്കാൻ പൊവുകയാണെങ്കിൽ ആ മറൈൻ ഡ്രെവിന്റെ ഭാഗത്ത് ഒന്നും പോകെണ്ടട്ടൊ, എന്റെ ഫ്രന്റ്സ് ഒക്കെ ഉണ്ടാകും അവിടെ ,പണ്ടു നാണം കെട്ടത് ഓർമ്മയുണ്ടല്ലൊ,
[ ഫ്രണ്ട്സ് സിനിമയിൽ ജയറാം നാണം കെടുന്നത് ആലോചിച്ചാൽ മതി ]