പ്ലീസ് അമ്മെ പ്ലീസ് വേണ്ടാന്നു പറഞ്ഞുമനു ഇനി നീ അതിനുവേണ്ടി എന്നോട് സംസാരിക്കേണ്ട അമ്മേ ട്ടീച്ചർ പറഞ്ഞിട്ടാ ഏതു ടീച്ചർ ദീബ ടീച്ചർ ടീച്ചറുടെ ചേച്ചിടെ മകന്റെ കൂടയാ എന്നാ പൊയ്ക്കോ സൂക്ഷിച്ചു പോണേ മനു അമ്മക് ഞാനിപ്പയും കൊച്ചു കുട്ടിയാ എന്നാവിചാരം ഞാൻ രാത്രി ഒൻപതു മണി കഴിഞ്ഞപ്പോൾ ടീച്ചറുടെ വീട്ടിൽ എത്തി ഡോർ ബെല്ലടിച്ചു ടീച്ചർവന്ന് ഡോർ തുറന്നു ഞാൻ അകത്തേക്കുകയറി അകത്തു ആ പെൺകുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു ഞാൻ അവളെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു
അവൾ എന്നോട് ചോദിച്ചു ചേട്ടന്റെ വീടെവിടാ എവിടെ അടുത്തായ് ഒരുവില്ലേജ് ഓഫീസ് ഉണ്ട് അതിന്റെ ബാക്കിലാ കുട്ടിയുടെ വീടെവിടാ ഞാൻ ഒറ്റപ്പാലത്താണ് അതേ ശിവഗംഗയിൽ അമ്മാവന്റെ വീട്ടിലേക്ക് പോകാനുള്ള വഴി അറിയുമോ അറിയാം അച്ഛനും അമ്മയും ഉള്ളപ്പോൾ അവരുടെകൂടെ രണ്ടുപ്രാവശ്യം പോയിട്ടുണ്ട് മാർകണ്ഡേയാ വരൂ ടീച്ചർ വിളിച്ചു നാളെ കാലത്തു പോകേണ്ടതല്ലേ കിടക്കാം ടീച്ചർ കൊണ്ടുപോയി എനിക്ക് കിടക്കാനുള്ള റൂമ്മ് കാണിച്ചുതന്നു ഞാൻ റൂമിലേക്ക് കടന്നു കിടക്ക കണ്ടതും ഞാൻ അതിലേക്ക് വീഴുകയായിരുന്നു പുലർച്ചെ ടീച്ചർ വന്നുവിളിച്ചു അപ്പോൾ കണ്ണും തിരുമ്പി ഞാൻ ബാത്റൂമിലേക് കയറി കുളിയെല്ലാം കഴിഞ്ഞു ടീച്ചറോട് യാത്രപറഞ്ഞു ബസ്‌സ്റ്റോപ്പിലേക്ക് ഞങ്ങൾ നടന്നു
കുട്ടി വേഗം വാ ഇപ്പോൾ ഒറ്റപ്പാലത്തെത്തിയാൽ കോയമ്പത്തൂർക് ഒരു ബസ്സ്ഉണ്ട് ഹലോ എന്റെ പേര് കുട്ടി എന്നല്ല മാലിനി ന്നാ അതെന്തു കുന്തമെങ്കിലും ആവട്ടെ നീ വേഗം നടക്കെന്റെ മാലിനി ഞങ്ങൾ വാണിയംകുളത്തു നിന്നും ഒറ്റപ്പാലത്തേക്കുള്ള ബസ്സ് കയറി ഒറ്റപ്പാലത്തെത്തിയപ്പോൾ കോയമ്പത്തൂർക് പോകാനുള്ള സൂപ്പർഫാസ്റ് പോകാൻ കിടക്കുന്നു ഞങ്ങൾ അതിൽ കയറി ഇരിന്നു ഭാഗ്യം രണ്ടാൾക്കും ഒരുസീറ്റ് കിട്ടി ബസ്സ് സ്റ്റാന്റിൽ നിന്നും പുറപ്പെട്ടു
കോയമ്പത്തൂരിലേക്ക് (തുടരും)
ഈ കഥ എഴുതണോ വേണ്ടയോ എന്ന് നിങ്ങൾക് തീരുമാനിക്കാം