ദേവ കല്യാണി 1

Posted by

ഉച്ച വരെ അങ്ങനെ പോയി . രണ്ടു മണിയോടെ ദേവൻ ഉണ്ണാനായി വീട്ടിലേക്കു പോയി . കാർ തന്റെ വീട്ടു മുറ്റത്തേക്ക് കയറ്റാൻ തുടങ്ങിയപ്പോഴും മോഹൻ സാറിന്റെ വീടിനു മുന്നിൽ ആളുകൾ നിൽക്കുന്നത് കണ്ടു

” മഞ്ജു …മഞ്ജു ….എടി ചോറെടുക്ക് ……മഞ്ജുവെ ‘

ദേവൻ ജുബ്ബ ഊരി ഹാങ്ങറിൽ ഇട്ടിട്ടു വാഷ് ബേസിനിലേക്കു ചെന്ന് മുഖം കഴുകി

” എടി …ചോറെടുക്ക് …വിശന്നിട്ടു കണ്ണ് കാണാൻ വയ്യ ” ദേവൻ മഞ്ജുവിനെ കാണാതെ അടുക്കളയിലേക്കു ചെന്നു . അവിടെയും മഞ്ജു ഉണ്ടായിരുന്നില്ല

! നാശം പിടിക്കാൻ …അവളിൽ വരെ ഏഷണി കേട്ട് കഴിഞ്ഞു വന്നില്ലേ !

ദേവൻ അടുക്കള വാതിലിൽ നിന്ന് അപ്പുറത്തേക്ക് നോക്കി . രാജിച്ചേച്ചിയുടെ ന്യൂസ് പേപ്പർ വേലക്കാരി ടെറസിൽ തുണി വിരിക്കുന്നുണ്ട്

” ശോഭേ …മഞ്ജു അവിടെയുണ്ടോ ?’

” ആം ..ഉണ്ട് ..സാറെ ..ഇപ്പ വിളിക്കവേ “

” അയ്യോ ..ദേവേട്ടൻ ഇന്നെന്നെ കൊല്ലും ……” മഞ്ജു പറഞ്ഞു കൊണ്ട് മതില് ചാടി ഓടി വന്നു . മതില് ചാടുക എന്ന് വെച്ചാൽ രണ്ടു പേർക്കും കുശുമ്പും പറയാൻ വേണ്ടി രണ്ടു വശത്തും കോൺക്രീറ് കട്ടകൾ ഇട്ടിട്ടുണ്ട് .. നല്ല പോലെ ഒന്ന് കാല് കവച്ചു വെച്ചാൽ അപ്പുറത്തെത്താം

” അയ്യോ …ദേവേട്ടാ …സമയം ആയോ …ശ്ശൊ …ഞാനൊന്നും വെച്ചിട്ടില്ല …ചോറ് വെച്ചപ്പോളാ രാച്ചേച്ചി വിളിച്ചേ …നിക്കുട്ടോ …..ഞാനിപ്പോ കറിയുണ്ടാക്കാം ….അല്ലെങ്കിൽ ഒരു ഓംലറ്റ് ഉണ്ടാക്കി തരട്ടെ …തൈരും ഉണ്ട് ‘

” നിന്റെ മറ്റവന് കൊണ്ടോയി കൊടുക്കടി ..തയിരും മയിരും …മീനും ബീഫും ഫ്രിഡ്ജിൽ ഇരിപ്പുണ്ടല്ലോ …അതെടുത്തു കരി വെച്ചാൽ എന്ന ….ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല ……നാശം പിടിക്കാൻ “

മഞ്ജുവിന്റെ മുഖം കറുത്തു

” ഓ …ഇന്നൊരു ദിവസമല്ലേ ……ഇതിനു എന്നാത്തിനാ എന്നെ വഴക്കു പറയുന്നത് …കേട്ടാൽ തോന്നും ഇവിടെ ഒന്നും വെക്കുന്നില്ല എന്ന് ‘

Leave a Reply

Your email address will not be published. Required fields are marked *