ദേവ കല്യാണി 1

Posted by

” ങാ …എന്തെങ്കിലുമാകട്ടെ ..നീ ഓരോന്ന് പറഞ്ഞു നടക്കാൻ ഒന്നും പോകണ്ട …എന്തേലും അഭിപ്രായം പറഞ്ഞാൽ …നീ പറഞ്ഞെന്നെ വരൂള്ളൂ “

‘ ഏയ് …ഞാനൊന്നും പറയാൻ പോയില്ല ദേവേട്ടാ ‘

” ഹ്മ്മ് ….ശെരി ….നീയാ കാറിന്റെ കീ ഇങ്ങെടുക്ക് ” ദേവൻ വീണ്ടും ജുബ്ബയുടെ ബട്ടണുകൾ ഇട്ടു , ലാപ്ടോപ്പ് ബാഗും എടുത്തു പുറത്തേക്കിറങ്ങി

അയാൾ കാർ എടുത്തു ഓടിച്ചു പോയപ്പോൾ കണ്ണാടിയിലൂടെ ഹൗസിങ് കോളനിയിലുള്ള ആളുകൾ മൊത്തം മോഹൻ സാറിന്റെ വീടിനു മുന്നിൽ നിൽക്കുന്നത് കണ്ടു . സാധാരണ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽആദ്യ ഓടിയെത്തുന്നത് ദേവനാണ് …അല്ലെങ്കിൽ ആളുകൾ ദേവനെ അന്വേഷിച്ചു ഇങ്ങോട്ടു വരും . ഇത് പക്ഷെ അവരുടെ സ്വാകാര്യ കുടുംബ കാര്യം . അന്യന്റെ വീട്ടിലെ സ്വകാര്യങ്ങൾ നോക്കി സായൂജ്യമണയാൻ വന്ന അയാൾ വക്കകാരെ കണ്ടു ദേവന് തന്നോട് തന്നെ പുച്ഛം തോന്നി . സ്വന്തം വീട്ടിലാണെങ്കിലേ അവർക്കു അതിന്റെ വിഷമമറിയൂ

മോഹൻ സാറിനും ലതിക മാഡത്തിനും മൂന്നു പെൺകുട്ടികൾ ആണ് . കല്യാണി , മീനാക്ഷി , തുളസി . പഠിക്കാൻ മിടുക്കരായ മൂന്നുപേരും അതി സുന്ദരികൾ ആയിരുന്നു . ഇളയ രണ്ടു പേരും  അൽപം മോഡേൺ ആണെങ്കിലും കല്യാണി അങ്ങനെയല്ല . ശാലീന സുന്ദരി , സ്വഭാവും കൊള്ളാം . കണ്ടാലും ഒന്ന് നോക്കി പോകും ….പാവം ആ കൊച്ചിന് ഇങ്ങനെ ഒരു അക്കിടി പറ്റിയല്ലോ . ദേവൻ ആലോചിച്ചു കൊണ്ട് മെയിൻ റോഡിലേക്ക് ഇറങ്ങാൻ തുടങ്ങവേ സലോമി കാറിനു കൈ കാണിച്ചു , കൂടെ കോന്തൻ ഭർത്താവുമുണ്ട്

” ആഹാ …അയൽവക്കത്തു ഒരു സംഭവം നടന്നിട്ടു പോകുവാണോ ?’

” എന്റെ സലോമി … നിങ്ങൾ പെണ്ണുങ്ങളുടെ കേസല്ലേ …നമ്മളിതിലൊന്നുമില്ലേ “

ഭർത്താവു കോന്തൻ അത് കെട്ടൊന്നു ചിരിച്ചിട്ട് സലോമിയുടെ പുറകെ പോയി

…………………………….

ദേവൻ കാറു കൊണ്ട് ചെന്ന് പാർക്കിങ്ങിൽ ഇട്ടിട്ടു , അതിലെ തന്നെയുള്ള സ്റെപ്പിലൂടെ ഒരു നില മുകളിലേക്ക് കയറി . അവിടെ നിന്ന് ദേവന്റെ ഓഫീസ് ക്യാബിനിലേക്കു ലിഫ്റ്റ് ഉണ്ട് .

അറ്റൻഡൻസ് ബുക്ക് എടുത്തൊന്നു ഓടിച്ചു നോക്കി . പ്രധാനമായും നോക്കുന്നത് എട്ടു പത്തു പേരെയാണ് . കാരണം അവർ ഓരോ ഫ്ലറോറിന്റെയും ഇൻചാർജ് ആണ് .

നാശം ടെസ ഇന്നുമില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *