ദേവ കല്യാണി 1

Posted by

‘ മഞ്ജുവെ … എടി …ഇവളിതെവിടെ പോയി “

ദേവൻ കിച്ചനിലേക്കു ചെന്നു . അവിടെങ്ങും മഞ്ജുവിനെ കണ്ടില്ല . അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്

‘ ആഹാ ..ഇവിടെ നിൽപ്പാണോ …എടി കാപ്പിയെടുക്ക് ..സമയം പോകുന്നു ‘

മഞ്ജു അടുക്കളയുടെ പിന്നാമ്പുറത്തു  കോൺക്രീറ് കട്ടകൾക്കു മേലെ നിന്ന് അപ്പുറത്തെ രാജി ചേച്ചിയോട് വർത്തമാനം പറയുകയാണ് …വർത്തമാനം എന്ന് പറഞ്ഞാൽ ..അയൽവക്കത്തുള്ള വിവരങ്ങൾ എല്ലാം രാജി ചേച്ചി അറിയും ….

‘ അയ്യോ …ദേ വരുന്നു ദേവേട്ടാ …രാച്ചേച്ചി …ഇപ്പൊ വരാം കേട്ടോ “

മഞ്ജു ഓടി വന്നു അടുക്കളയിൽ കയറി

‘ എന്തിനാടി ഇങ്ങനെ ഓടുന്നെ …വല്ലടത്തും തട്ടി വീഴാൻ ആണോ ‘

‘ അങ്ങനെ വീഴത്തൊന്നുമില്ല ..പിന്നേയ് …അതേയ് ‘

” എന്താടി കാര്യം പറ “

” അതേയ് …ഇന്ന് കാപ്പി പുറത്തൂന്നു കഴിച്ചോളാമോ ?”

“ങേ …അതെന്നാ …നീയൊന്നും ഉണ്ടാക്കിയില്ലേ ?’

‘ ഇല്ല ദേവേട്ടാ ..സോറി ….അതേയ് ‘

മഞ്ജു ദേവന്റെ ജുബ്ബയുടെ മുൻ വശത്തെ ബട്ടണുകൾ ഊരാൻ തുടങ്ങി

‘ അതേയ് …അപ്പുറത്തെ കല്യാണിയില്ലേ ‘

” ഏതു …മോഹൻ സാറിന്റെ മോളോ ? അവൾക്കെന്തു പറ്റി ?”

” ങാ …അത് തന്നെ ….അവള് ഗർഭിണിയാന്ന് …..ഇന്നലെ മുതൽ തുടങ്ങിയ ശർദിയാ …ഇന്ന് രാവിലേം ശർദ്ധിച്ചു ‘

‘ ഓ …അത് വല്ല ഗ്യാസും കെട്ടിയതാവും ‘ ദേവൻ അവൾ ഊരിയ ബട്ടണുകൾ വീണ്ടും ഇട്ടു

‘ അല്ലന്നേ ….. ദേ …മറിയാമ്മ ഡോക്ടർ രാവിലെ പരിശോധിച്ച് ഉറപ്പു വരുത്തീന്നു ‘

‘ എന്റെ ദൈവമേ ….ആ കിളി പോലത്തെ കൊച്ചു ..എന്നാ സുന്ദരിയാരുന്നു …അവൾക്കെങ്ങനെ പറ്റി പോലും …നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ചല്ലേ അവൾ ….ആ നടുക്കത്തെ ആണെങ്കിൽ വിശ്വസിക്കാമായിരുന്നു “

” ഹും … അടക്കവും ഒതുക്കവും …അങ്ങനെ നടക്കുന്നോരെയാ ദേവേട്ടാ വിശ്വസിക്കതില്ലാത്തതു …….’

‘ എന്നാല് ആ കൊച്ചിനീ ഗതി വന്നല്ലോ “

” അതല്ലേ ..അവള് ആരാണ് ഇത് വരെ പറഞ്ഞിട്ടില്ല …സാറും മാഡവും കരഞ്ഞും അടിച്ചുമൊക്കെ ചോദിച്ചു ” മഞ്ജു പിന്നെയും ദേവന്റെ ജുബ്ബയുടെ ബട്ടണുകൾ ഊറി കൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *