” എന്റെ മഞ്ജു ..നീ രാവിലെ വെറുതെ ഉടക്കുണ്ടാക്കൻ കൂടിയേക്കുവാണോ ?…എന്ത് കുറവാണ് ഞാൻ നിനക്ക് തന്നിട്ടുള്ളത് …..ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പുറത്തു പോകുന്നില്ലേ ? ആവശ്യത്തിന് ഡ്രെസ് കടയിൽ നിന്ന് തന്നെ എടുത്തോളാൻ പറഞ്ഞിട്ടില്ലേ ? സിനിമക്ക് പോകുന്നില്ലേ ? വൈകിട്ട് വന്നാൽ ഉറങ്ങുന്നത് വരെ നിന്റെ കൂടെയില്ലേ ? നിന്നെ അടുക്കളയിൽ സഹായിക്കുന്നില്ലേ ?”
‘ അതൊക്കെയുണ്ട് “
” പിന്നെ ?”
” പിന്നെ …പിന്നെയീ വെള്ളമടി നിർത്തണം …..പിന്നെ ഈ നാട്ടുകാരുടെ കാര്യം നോക്കല് നിർത്തണം …..”
” ഓഹോ …..വൈകിട്ട് രണ്ടു പെഗ് …അതാണോ നിന്റെ വെള്ളമടി ….അതും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം …പിന്നെ നാട്ടുകാരുടെ കാര്യം …എടി പെണ്ണെ ….ടൗണിൽ കടയുള്ള ദേവൻ കല്യാണിയെ മിക്കവാറും ഉദ്യോഗസ്ഥർക്കു അറിയാം …അങ്ങനെ വരുമ്പോ ഈ ഹോക്‌സിംഗ് കോളനിയിലുള്ള ആൾക്കാർ എന്റെ സഹായം തേടും ……അത് സ്വാഭാവികം …..പിന്നെ നാട്ടുകാരോട് ഒരടുപ്പവും കാണിക്കാതെയിരുന്നാൽ ഞാൻ എന്റെ പ്രിയതമയെ എന്ത് വിശ്വസിപ്പിച്ചു ഇവിടെ ഇരുത്തിയിട്ട് പോകും ?..മിക്കവാറും വീടുകളിൽ ആണുങ്ങളില്ല പകൽ സമയത്തു ……ഒരു വേലക്കാരിയെ വെക്കാൻ നീ സമ്മതിക്കത്തുമില്ല ‘
‘ എന്തിനാ വേലക്കാരി …ഇവിടെ നമ്മള് രണ്ടാളല്ലേ ഉള്ളൂ …എനിക്ക് ചെയ്യാനുള്ള പണി തന്നെയില്ല ……..”
‘ ഹ്മ്മ് …..അതും ശെരിയാ …എന്റെ കൊച്ചിന്റെ കൈപ്പുണ്യം വേറെയാരു വെച്ചാലും കിട്ടില്ലലോ “
ദേവൻ വീണ്ടും അവളെ മുറുക്കെ കെട്ടി പിടിച്ചു
” അയ്യോ ..ദേവേട്ടാ ……അപ്പുറത്തെ മോഹനൻ സാറിന്റെ വീട്ടിൽ നിന്ന് രാവിലെ മുതൽ ബഹളം കേൾക്കാം …..അത് കേട്ടോണ്ടാ ഞാൻ ദേവേട്ടനെ വിളിക്കാൻ വന്നത് “
” ങേ ..അതെന്താ പോലും …… മോഹൻസാറു അങ്ങനെ അലമ്പാക്കാറില്ല്ല്ലോ….രാവിലെ ആയതോണ്ട് വെള്ളവും അകാൻ സാധ്യതയില്ല ….ആ ….നോക്കാം ‘
” എന്നാലും ആ പിള്ളേരുടെ ഒരു വിധി …ആ സാറും മാഡവും കൂടെ എന്നും വഴക്കാ …… പുറത്തു അറിയത്തില്ലന്നെ ഉള്ളൂ “
” ഇതൊക്കെ നിന്നോടാരാ പറയുന്നേ ?’
” അപ്പുറത്തെ രാജി ചേച്ചി “