“സോറി ഉപ്പാ” അവൻ ഫോൺ കയ്യിലെടുത്തു കാൾ സൈലന്റാക്കി നമ്പർ നോക്കിയപ്പോൾ മുമ്പ് വന്ന അതേ നമ്പർ തന്നെയാണ്. അവൻ ഉപ്പയോട് പറഞ്ഞു “ഉപ്പാ നേരത്തെ വന്ന കാൾ തന്നെയാ ഞാൻ കാൾ എടുക്കട്ടെ?”
“പുറത്തേക്കു പോ അവിടുന്ന് എടുത്താൽ മതി, ഇതൊരു പോലീസ് സ്റ്റേഷൻ അല്ലേ” സ്റ്റേഷന് അകത്തുള്ള വെയ്റ്റിംഗ് റൂമിൽ ആയിരുന്നു അവർ…
“ശെരിയുപ്പാ” സലീം വേഗം ഫോണുമായി പുറത്തിറങ്ങി കാൾ അറ്റൻഡ് ചെയ്തു. “ഹലോ”
“ഹലോ ഞാൻ അർജുൻ, റഹീം ഹാജിയുടെ നമ്പർ അല്ലേ ഇത്” മറുവശത്തു നിന്നും പരിചിതമല്ലാത്തൊരു ശബ്ദം ഒഴുകിയെത്തി
“അതേ, ഉപ്പ പോലീസ് സ്റ്റേഷനിലാണ്, നിങ്ങൾ ആരാ മനസ്സിലായില്ലല്ലോ” അപ്പുറത്തെ ആൾ ആരാണെന്ന് മനസ്സിലാവാതെ സലീം ചോദിച്ചു.
“ഒക്കെ, ഞാൻ അർജുൻ, നിങ്ങൾ രാവിലെ ഒരാളെ പിടികൂടിയില്ലേ അവിടെ വന്നിരുന്ന ഷായുടെ പി എ ആണു ഞാൻ, എന്തായി കാര്യങ്ങൾ എന്ന് തിരക്കാൻ അദ്ദേഹം പറഞ്ഞു, അതാ വിളിച്ചത്”
“ഒക്കെ.. മനസിലായി.. ഒന്നുമായില്ല… ആ പെൺകുട്ടി പരാതി തരുന്നില്ല എന്നാണു പറഞ്ഞത്, പക്ഷേ സി ഐ സാർ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അതിലേക്കു സാക്ഷിമൊഴി രേഖപ്പെടുത്താൻ വന്നതാ ഞങ്ങൾ”
“അയാൾ ആരാ, എന്താ എന്നൊക്കെ മനസ്സിലായോ?”
“ഇല്ല, പക്ഷേ പേര് മാത്രം പറഞ്ഞു, രഘു… മറ്റൊന്നും പറഞ്ഞില്ല, ചോദ്യം ചെയ്യാൻ തുടങ്ങുന്നതെ ഉള്ളു”
“ശരി, എന്നാൽ ഞാൻ പിന്നെ വിളിക്കാം”
“ഒക്കെ അർജുൻ” സലീം കാൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലിട്ട് സ്റ്റേഷനിലേക്ക് കയറി. അവൻ റഹീം ഹാജിയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം പതിഞ്ഞ സ്വരത്തിൽ ചോദിച്ചു “ആരാ വിളിച്ചത്?”
“അത്… രാവിലെ അവിടെ വന്നില്ലേ ആ പാട്ടുകാരൻ അയാളുടെ പി എ ആയിരുന്നു”
“എന്ത് പറഞ്ഞു,..” എന്തിനാണ് ഷാ വിളിച്ചത് യുടെ പി എ വിളിച്ചത് എന്നറിയാനായി ഇടയിൽ കയറി സൽമാൻ ചോദിച്ചു. സൽമാൻ ഷായുടെ ആരാധകനായിരുന്നു. അതുകൊണ്ടായിരുന്നു അവൻ ഉപ്പയും സലീമും തമ്മിലുള്ള സംസാരത്തിനിടയിലേക്ക് ചാടി വീണത്
ഹാജിയാർ ആദ്യം സൽമാനെ താക്കീതോടെ ഒന്ന് നോക്കി. അതോടെ സൽമാൻ മുഖം കുനിച്ചു. പിന്നെ അയാൾ ചോദ്യഭാവത്തിൽ സലീമിനെ നോക്കി.