“ന്താ..മോളെ അനക്ക് പറ്റിയെ” എന്ന് ചോദിച്ചു കൊണ്ട് ഖദീജയും ആ മുറിയിലെത്തി. മകളുടെ ആ കിടപ്പ് കണ്ട് അവരുടെ ആധി കൂടിയതേയുള്ളു. അവർ പതിയെ കട്ടിലിൽ ഇരുന്ന് മകളുടെ പുറത്തു പതിയെ തലോടിക്കൊണ്ട് പറഞ്ഞു” ഒന്ന് ഉമ്മച്ചി നോട് പറ മോളെ” അവരത് പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“ന്റെ പുന്നാര ഖദീജാ… ഇയ്യ് പ്പൊഓളെ ശല്യം ചെയ്യല്ലേ, ഓൾടെ മനസ്സൊന്നു നേരെയാവട്ടെ ന്നട്ട് ചോദിക്കാം” ഖദീജ ഷഹാനയോട് പതം പറയുന്നത് കേട്ട് അവിടെ എത്തിയ മൊയ്‌തീൻ ഖദീജയോട് പറഞ്ഞു.
ഖദീജ പെട്ടന്ന് കട്ടിലിൽ നിന്നെഴുന്നേറ്റു കൊണ്ട് മൊയ്‌തീനോടായി പറഞ്ഞു “ഞാനോൾടെ ഉമ്മയല്ലേ ഓക്ക് ന്നോട് ഒന്നു പറഞ്ഞൂടെ കാര്യങ്ങള്”
മൊയ്‌തീൻ ഷഹാനയുടെ മുറിയിൽ നിന്നു പുറത്തിറങ്ങി. കൂടെ ഖദീജയും. ശേഷം മുറിയുടെ വാതിൽ ചാരിക്കൊണ്ട് അയാൾ പറഞ്ഞു “ഓളൊന്നു കിടക്കട്ടെ, ഒന്ന് ഉറങ്ങി എണീറ്റ ശേഷം ചോദിക്കാം കാര്യങ്ങൾ, ഇപ്പൊ ഓളെ ഒന്നും ചോദിച്ചു വിഷമിപ്പിക്കണ്ട”
“ന്നാലും” ഒന്നുകൂടി വിങ്ങിപ്പൊട്ടിയെങ്കിലും അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ മൊയ്‌തീൻ പറഞ്ഞു “ഒരെന്നാലും ഇല്ല ഇനിയെല്ലാം ഓള് ഉണർന്നെണീറ്റിട്ടു ചോദിക്കാം”
11:45 പോലീസ് സ്റ്റേഷൻ……
എസ് ഐ ഉണ്ണിയും കൂട്ടരും കയറിയ റിക്കവറി വാനും ഓംനിയും സ്റ്റേഷനിൽ എത്തി. സ്റ്റേഷന്റെ വലതു വശത്തുള്ള വാഹനപ്രേതങ്ങൾക്കിടയിലേക്ക് ആ വാഹനവും ഉപേക്ഷിക്കപ്പെട്ടു.
ഏതാനും നിമിഷങ്ങൾക്ക് ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ്ശേഷം ഉണ്ണി സി ഐ ഷാഹുൽ ഹമീദിനു മുന്നിൽ അറ്റൻഷനായി സല്യൂട്ട് കൊടുത്തു കൊണ്ട് പറഞ്ഞു “സാർ ഒംനി കൊണ്ട് വന്നിട്ടുണ്ട്”
“ഒക്കെ ഗുഡ്, എന്നാലിനി ടൗണിൽ പട്രോളിങ്ങിനു പൊയ്ക്കോളു”
“ഒക്കെ സാർ” ഉണ്ണി ഒരുവട്ടം കൂടി സല്യൂട്ട് നൽകിക്കൊണ്ട് പുറത്തിറങ്ങി തന്റെ സിൽബന്ധികൾക്ക് അടുത്തേക്ക് നീങ്ങി.
“എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ…… “റഹീം ഹാജിക്കും മക്കൾക്കും ഇടയിൽ നിലനിന്ന നിശബ്ദതയെ തകർത്തുകൊണ്ട് സലീമിന്റെ പോക്കറ്റിൽ കിടന്ന ഫോണിൽ പാട്ട് മുഴങ്ങി.
ഞെട്ടലോടെ സലീം പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കിയപ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ അയാൾക്ക് അവരിചിതമായിരുന്നു. അവൻ വേഗം കാൾ സൈലന്റാക്കി ഫോൺ പോക്കറ്റിൽ തന്നെ വച്ചു.
അൽപ്പം സമയം കഴിഞ്ഞപ്പോൾ സലീമിന്റെ ഫോൺ വീണ്ടും അതേറിങ്ങ് ട്യൂൺ മുഴങ്ങിയപ്പോൾ റഹീം ഹാജി മകനെ രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു “അനക്കാ ഫോൺ ഒന്ന് സൈലന്റ് ആക്കി വച്ചൂടെ ഹിമാറെ”