“ഓക്കേ, എന്നാൽ ഒരു പരാതി എഴുതി തരണം. ബാക്കി ഞാൻ നോക്കിക്കോളാം”
“സോറി സാർ, ഒരു പരാതി തന്ന് അതിനു പിന്നാലെ നടക്കാൻ താല്പര്യം ഇല്ല, അതുകൊണ്ട് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല” മൊയ്‌തീനാണ് ഷഹാനക്കു വേണ്ടി മറുപടി പറഞ്ഞത്.
“ഓക്കേ,എന്റെ സ്വന്തം താല്പര്യപ്രകാരം കേസെടുക്കുന്നതിൽ കുഴപ്പമില്ലല്ലോ അല്ലേ…” ഒരു നിമിഷം നിർത്തിയ ശേഷം തുടർന്നു “ഇനി ഉണ്ടെങ്കിലും കുഴപ്പമില്ല ഞാൻക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ് എന്റെ താല്പര്യപ്രകാരം ഈ കേസുമായി മുന്നോട്ട് പോവുകയാണ്”ഷഹാനയെ നോക്കിക്കൊണ്ടാണ് അയാളതു പറഞ്ഞത്.
ഷാഹുൽ ഹമീദ് റഹീം ഹാജിയുടെ നേർക്ക് തിരിഞ്ഞ് അവരോടു പറഞ്ഞു “നിങ്ങളൊന്നു സ്റ്റേഷൻ വരെ വരണം, കേസ് രേഖപ്പെടുത്താൻ വേണ്ടിയാണ്”
“ഓക്കേ സാർ ഞങ്ങൾ വരാം” മറുപടി പറഞ്ഞത് സലീം ആയിരുന്നു.
അപ്പോഴേക്കും കോൺസ്റ്റബിൾ രഘുവിനെയും കൊണ്ട് ജീപ്പിൽ എത്തിയിരുന്നു. ഷാഹുൽ ഹമീദും അവരുടെ കൂടെ ചെന്ന് കോ-ഡ്രൈവിംഗ് സീറ്റിൽ കയറി. ബാക്കി രണ്ടു കോൺസ്റ്റബിൾമാർ പിന്നിലും. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നഎസ് ഐ ഉണ്ണി ജീപ്പ് മുന്നോട്ട് എടുത്തു.
* * *
മിഥുനും സുമേഷും രണ്ടു മൂന്നു വണ്ടികൾക്കു കൈ കാണിച്ചു. പക്ഷേ അതൊന്നും നിർത്തിയില്ല. പിന്നെ അതുവഴി വന്നൊരു ബൈക്ക്കാരനാണ് ബൈക്ക് അവർക്കരികിൽ നിർത്തിയത്. താൻ വരുന്നതു വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് മിഥുൻ ആ ബൈക്കിനു പുറകിൽ കയറി ടൗണിൽ ചെന്നിറങ്ങി. ഒരു ഓട്ടോ വിളിച്ചു അവൻ വീട്ടിലെത്തി. ബൈക്ക് എടുത്ത് സുമേഷനിന്റെ നടുത്ത് എത്തിയപ്പോഴേക്കും ഒരുമണിക്കൂർ കഴിഞ്ഞിരുന്നു.
അപ്പോൾ ഷാഹുൽ ഹമീദും കൂട്ടരും സ്റ്റേഷനിൽ എത്തിയിരുന്നു. രഘുവിനെ സ്റ്റേഷനിലേക്ക് കയറ്റുമ്പോൾ ഷാഹുൽ ഹമീദ് എസ് ഐയോടു പറഞ്ഞു “ഉണ്ണീ, സംഭവസ്ഥലത്തു നിന്നും ആ വണ്ടി സ്റ്റേഷനിൽ എത്തിക്കണം, അതിനു വേണ്ട കാര്യങ്ങൾ ചെയ്യൂ”
“സാർ, അതിന് ഒന്നുകിൽ പഞ്ചറൊട്ടിച്ചു കൊണ്ടുവരണം അല്ലെങ്കിൽ റിക്കവറി വെഹിക്കിൾ വേണ്ടിവരും, എന്താ സാർ ചെയ്യേണ്ടത്?” അതിവിനയത്തോടെ എസ് ഐ ഉണ്ണി ചോദിച്ചു.
“സാധാരണ താൻ എന്താടോ ചെയ്യാറ്” ഷാഹുൽ ഹമീദ് അയാൾക്ക് നേരെ പൊട്ടിത്തെറിച്ചു.
“റിക്കവറി വാൻ ഉപയോഗിക്കും” അയാൾ മറുപടി നൽകി.
“എന്നാൽ അതു തന്നെ ചെയ്യ്”ഷാഹുൽ ഹമീദ് പറഞ്ഞു.