അയാൾ ഒരക്ഷരം മിണ്ടിയില്ല. “ഇരുപതോളം മിനിറ്റായി സാറെ ഞങ്ങളവനോട് പേര് ചോദിക്കുന്നു അവൻ ഇതുവരെ പേര് പറഞ്ഞിട്ടില്ല” സൽമാൻ ഇടയിൽ കയറി സി ഐയോടായി പറഞ്ഞു.
“ഓഹോ അപ്പോൾ ഇവന് നാവില്ല അല്ലേ, അത് ശരി ഇവനെക്കൊണ്ട് പറയിക്കാനുള്ള പണി എനിക്കറിയാം” എന്ന് പറഞ്ഞു കൊണ്ട് ഷാഹുൽ ഹമീദ് കോൺസ്റ്റബിളിനു നേരെ കൈ നീട്ടി. കോൺസ്റ്റബിൾ അയാളുടെ കയ്യിലേക്ക് വിലങ്ങു നൽകി.
ഷാഹുൽ ഹമീദ് അയാളുടെ ഇരു കൈകളും പിന്നിലേക്ക് ആക്കി വിലങ്ങു വച്ച ശേഷം പറഞ്ഞു “നീ ഇപ്പോൾ പേര് പറഞ്ഞാൽ നിനക്ക് കൊള്ളാം, സ്റ്റേഷനിൽ എത്തിയാൽ എന്റെ സ്വഭാവം ഇതായിരിക്കില്ല”
അയാൾ ഒരിക്കലും കൂടി സി ഐയുടെ മുഖത്തേക്ക് നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. “കോൺസ്റ്റബിൾ ഇയാളെ വണ്ടിയിൽ കയറ്റൂ” ഷാഹുൽ ഹമീദ് കോൺസ്റ്റബിളിനോടായി പറഞ്ഞു.
കോൺസ്റ്റബിൾ അയാളുടെ പുറത്തു പിടിച്ചു ജീപ്പിനു നേർക്ക് നടത്താൻ ശ്രമിച്ചു. പക്ഷേ അയാൾ ബലം പിടിച്ചു. അയാളുടെ മനസ്സിലപ്പോൾ ചില ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ്കണക്ക്കൂട്ടലുകൾ നടക്കുകയായിരുന്നു. നാട്ടുകാരുടെ മുമ്പിൽ പിടിച്ച് നിന്നത് പോലെ പോലിസിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നിയ അയാൾ പറഞ്ഞു “സാർ… എന്റെ പേര് രഘു”
ഷാഹുൽ ഹമീദ് വെട്ടിത്തിരിഞ്ഞ് അയാളുടെ മുഖമടച്ച് ഒരടി കൊടുത്തു കൊണ്ട് ചോദിച്ചു” ഇത്ര നേരം നിന്റെ വായിൽ നാക്കില്ലായിരുന്നോ? ചെന്ന് ജീപ്പിൽ കയറ് ബാക്കിയെല്ലാം സ്റ്റേഷനിൽ ചെന്നിട്ട്”. മൂർച്ചയോടെ രഘുവിനെ നോക്കിക്കൊണ്ടാണ് അയാൾ അതു പറഞ്ഞത്.
പിന്നെ അയാൾ ഷഹാനയെ സമീപിച്ചു.രഘുവിനെ അടിക്കുന്നത് കണ്ടു തന്നെ ഷഹാന ഒന്ന് ഭയന്നിരുന്നു. അയാൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അവൾ ഉപ്പയോട് ചേർന്ന് നിന്നു. അയാൾ ഷഹാനയുടെ അടുത്തെത്തി. “കുട്ടി പേടിക്കണ്ട,ഞാൻ അത്ര വലിയ ഭീകരൻ ഒന്നുമല്ല” അവളുടെ കണ്ണുകളിലെ ഭയം കണ്ട് അയാൾ പറഞ്ഞു.
അതു കേട്ട് അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായി. അതു കണ്ടപ്പോൾ സംഭവം ലഘുകരിച്ചെന്ന് തോന്നിയ ഷാഹുൽ ഹമീദ് ചോദിച്ചു “ആരായിരുന്നു അവര്, നിനക്ക് അവരെ മുമ്പ് കണ്ടു പരിചയം ഉണ്ടോ?”
“അറിയില്ല സാർ, ഇതിനു മുമ്പ് ഞാനവരെ കണ്ടിട്ടില്ല”
“നിനക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?”
“ഇല്ല സാർ അങ്ങനെ ഒരു ശത്രു ഉള്ളതായി ഇതുവരെ അറിയില്ല”
“ആരുടെയെങ്കിലും പ്രണയം നിഷേധിച്ചിട്ട് അവർ….” അയാൾ ഒന്ന് നിർത്തി ഷഹാനയുടെ മുഖത്തേക്ക് നോക്കി.
“ഇല്ല സാർ, അങ്ങനെയാരും ഇല്ല “ഷഹാന നിസ്സംശയം മറുപടി പറഞ്ഞു.