“മിഥുൻ, ഞാനാണ് സുമേഷ്”. കിതച്ചുകൊണ്ടാണ് അവനതു പറഞ്ഞത്.
“എന്തായി, എന്തുപറ്റി?” അവർ പിടിയിലായില്ലാ എന്ന ആശ്വാസത്തിൽ അവൻ ചോദിച്ചു.
“രഘു രക്ഷപ്പെട്ടോ എന്നറിയില്ല”
“അതെന്താ അറിയാത്തത്”ഭയത്തോടെയാണ് മിഥുൻ അതു സുമേഷിനോട് ചോദിച്ചത്.
“ഞാൻ മുമ്പേ തന്നെ ഓടിയിരുന്നു, അവരെക്ഷപ്പെട്ടോ എന്നു ഞാൻ കണ്ടില്ല”
“ശ്ശെ ആകെ കുഴപ്പമായല്ലോ”മിഥുൻ തലയിൽ കൈ വച്ചു.
ആ സമയം റഹീം ഹാജിയുടെയും കൂട്ടരുടെയും അടുത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു.
സർക്കിൾ ഇൻസ്പെക്ടർ ഷാഹുൽ ഹമീദാണ് ആ പോലീസ് ജീപ്പിൽ നിന്നിറങ്ങിയത്. അയാൾ കണ്ണുകൾ കൊണ്ട് പരിസരം ഒന്നു നിരീക്ഷിച്ചു. ചുറ്റും ആളുകൾ കൂടിയിരുന്നു. അയാൾ ഹാജിയാരെ സമീപിച്ചു കൊണ്ട് പറഞ്ഞു. “ഇക്കാ ഇവിടെ, ഈ നാട്ടുകാർക്കിടയിൽ വച്ച് എന്നെ എടാ-പോടാ എന്ന് വിളിക്കരുത്”
“അത് മോനേ”.. എന്താണ് പറയേണ്ടത് എന്നറിയാതെ ഹാജിയാർ ഒരു മാത്ര നിശബ്ദനായി.
“കാര്യം ഞാൻ ഇങ്ങളെ ചങ്ങായിന്റെ മകനൊക്കെ തന്നെയാണ് പക്ഷെ, ഇതൊരു പൊതുസ്ഥലമാണ്, ഞാൻ ഇവിടുത്തെ സർക്കിൾ ഇൻസ്പെക്ടറുംക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ്, ഇവിടെ വച്ചങ്ങനെ അഭിസംബോധന ചെയ്യരുത്” മുമ്പ് ഒരിക്കൽ ഹാജിയാർ തന്നെ അങ്ങനെ വിളിച്ചതോർത്ത് കൊണ്ട് ഷാഹുൽ ഹമീദ് പറഞ്ഞു.
“ശരി സാർ”ഹാജിയാർ അറച്ചറച്ച് മറുപടി നൽകി. തന്റെ സുഹൃത്തിന്റെ മകനെ താൻ ഇഷ്ടപ്പെടുന്ന രീതിയിൽ അഭിസംബോധന ചെയ്യാൻ പറ്റാത്തതിന്റെ അമർഷം ഉണ്ടായിരുന്നു ആ വാക്കുകളിൽ.
ഷാഹുൽ ഹമീദ് സൽമാന് അരികിലേക്ക് നടന്നു. അയാൾക്ക് തൊട്ടു പുറകെ ജീപ്പിൽ നിന്നിറങ്ങിയ മൂന്നു പോലീസുകാരും ഉണ്ടായിരുന്നു. “എന്താ സംഭവം, ആർക്കാ ഒന്ന് വിശദമായി കാര്യങ്ങൾ പറഞ്ഞു തരാൻ കഴിയുക?”എന്ന് ചോദിച്ചുകൊണ്ട് അയാൾ നടന്ന് സൽമാന്റെ അരികിൽ എത്തി.
കൂടി നിന്ന ജനങ്ങൾക്കിടയിൽ പിറുപിറുക്കലുകൾ ഉയർന്നു. അവർ പലതും പറയുന്നുണ്ടായിരുന്നു.അവയൊന്നെും വക വയ്ക്കാതെ അയാൾ സൽമാൻ ബന്ധിച്ചു വച്ചിരുന്ന ആളുടെ അരികിൽ എത്തി. ശേഷം സൽമാനോടായി പറഞ്ഞു “ആദ്യം ഇയാളുടെ കയ്യിലെ കെട്ടുകൾ അഴിക്കൂ..
സൽമാൻ വേഗം തന്നെ അയാളുടെ കയ്യിലെ കെട്ടുകളഴിച്ചു മാറ്റി. ഷാഹുൽ ഹമീദ് ലാത്തികൊണ്ട് അയാളുടെ താടിയിൽ തൊട്ട് തല ഉയർത്തിച്ചു കൊണ്ട് ചോദിച്ചു “എന്താടോ തന്റെ പേര്”