“ഉപ്പാ അവർ കാര്യങ്ങൾ എന്തായി എന്നറിയാൻ വിളിച്ചതാണ്, വേറൊന്നുമില്ല”
“ഉം…. ” അയാളൊന്ന് ഇരുത്തി മുളി.
“അല്ല ഉപ്പാ നമ്മളെന്തിനാ ഇനി കാത്തിരിക്കുന്നത്, നമുക്ക് പൊയ്ക്കൂടെ” ചോദ്യം ഇളയ മകൻ സലാവുദ്ധീന്റെതായിരുന്നു. സ്റ്റേഷനിൽ നിന്ന് നിന്ന് അവനു ചടപ്പ് തോന്നുന്നുണ്ടായിരുന്നു…
” ഷാഹുൽ സാറ് എസ് പിയുമായി സംസാരിക്കുകയല്ലേ അതു കഴിഞ്ഞു ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി ഇരുന്നതാണ്”
അവരുടെ പരാതി രേഖപ്പെടുത്തി ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ്കൊണ്ടിരുന്നപ്പോളാണ് എസ് ഐ ഷാഹുൽ ഹമീദിനെ കാണാൻ എസ് പി അവിടെ എത്തിയത്. അതാണ് അവർ അവിടെ കാത്തു നിൽക്കാനുള്ള കാരണവും.
സി ഐ യുടെ ക്യാബിൻ തുറന്ന് എസ് പി പുറത്തേക്കിറങ്ങി. ഹാജിയാർ ഒരു നിമിഷം എഴുന്നേറ്റ് അദ്ദേഹത്തെ ബഹുമാനിച്ച് വീണ്ടും ഇരുന്നു. ഇടനാഴിയിലെ പാറാവുകാർ അറ്റൻഷനായി എസ് പി ക്ക് സല്യൂട്ട് നൽകി.
എസ് പി പുറത്തിറങ്ങി തന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് പോയതിനു ശേഷമാണ് ഹാജിയാർ പിന്നെ അവിടെ നിന്ന് എഴുന്നേറ്റത്. അയാൾ വീണ്ടും എസ് ഐ യുടെ ക്യാബിനു നേരെ നീങ്ങി.
ഹാജിയാർ പുറം കൈ കൊണ്ട് ഹാഫ് ഡോറിൽ പതിയെ മുട്ടി. “യെസ് കമിൻ” എസ് ഐ ഷാഹുൽ ഹമീദിന്റെ ശബ്ദം ഒഴുകി എത്തി. ഹാജിയാർ ഡോർ തുറന്നു അകത്തു കയറി. മക്കൾ മൂവരും പുറത്തു തന്നെ നിന്നതേയുള്ളു
“സാർ, സാക്ഷിമൊഴി രേഖപ്പെടുത്തി, എന്നാൽ ഞങ്ങൾ അങ്ങോട്ട് പൊയ്ക്കോട്ടെ”
“സോറി ഇക്കാ, അത്രയും പേരുടെ മുന്നിൽ വച്ച്”
“അതൊന്നും കുഴപ്പമില്ല മോനെ,എനിക്ക് കാര്യം മനസ്സിലായി” ഷാഹുൽ ഹമീദ് പറയാൻ വന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ റഹീം ഹാജി പറഞ്ഞു.
“സോറി ഇക്കാ, അതൊന്നും മനസ്സിൽ വക്കരുത്ട്ടോ”
“ഇല്ല മോനെ,ന്നാൽ ഞങ്ങളങ്ങോട്ട് ഇറങ്ങട്ടെ”
“ഒക്കെ”
ഹാജിയാർ ഷാഹുൽ ഹമീദിന്റെ കരം കവർന്നു സലാം പറഞ്ഞു പുറത്തിറങ്ങി. അയാൾ മക്കളെയും കൂട്ടി സ്റ്റേഷനു പുറത്തു നിർത്തിയിരുന്ന തങ്ങളുടെ കാറിൽ കയറി മില്ലിലേക്ക് പുറപ്പെട്ടു.
ഷാഹുൽ ഹമീദ് മേശപ്പുറത്തിരുന്ന ബെല്ലിൽ വിരൽ അമർത്തി. ഒരു കോൺസ്റ്റബിൾ ഹാഫ്ഡോർ തള്ളിത്തുറന്നു അകത്തു കയറി അറ്റൻഷനായി അയാൾക്ക് സല്യൂട്ട് നൽകി. “സാർ”
“എ എസ് ഐ ജോണിനോടും എ എസ് ഐ സിദ്ധാർഥ്നോടും വരാൻ പറയൂ”