നബീലിന്റെ അടുത്ത് കൈകഴുകുന്ന ബേസിൻ ആയതുകൊണ്ട് അവിടെ ഇരിക്കാൻ പറ്റില്ല. നബീൽ അവനോടു എന്റെ അടുത്ത് സൈഡിൽ ഇരുന്നോളാൻ ആംഗ്യം കാണിച്ചു പക്ഷെ അവൻ മടിച്ചു നിന്നു. നബീൽ എന്നെ നോക്കി, ആ നോട്ടത്തിൽ എനിക്ക് മനസിലായി ഒരുപക്ഷെ എന്റെ അടുത്ത് ഇരിക്കാനുള്ള മടികൊണ്ടാകും അവൻ ഇരിക്കാത്തതു. അവൻ നല്ല മനസുള്ള പയ്യനാണ്, എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അവൻ കണ്ടറിഞ്ഞു ചെയ്തു തന്നു ഇതുവരെ. ഇത്രയും നേരം എന്നെ നന്നായി സംരക്ഷിച്ചു. അവനിൽ എനിക്ക് ഒരു വിശ്വാസക്കുറവുമില്ല. ഞാൻ മേലേക്ക് നോക്കി അവനോടു ഇവിടെ ഇരുന്നോളാൻ പറഞ്ഞു. അവൻ ആദ്യം സാരമില്ല എന്ന് പറഞ്ഞു. ഞാൻ വീണ്ടും നിരബന്ധിച്ചു. അവൻ മെല്ലെ എന്റെ സൈഡിൽ ചാരി നിന്നുകൊണ്ട് പതിയെ പതിയെ അങ്ങ് നിലത്തു ഇരുന്നു. ഒരാൾ ഇരിക്കുമ്പോൾ നിൽക്കുന്നവരുടെ സ്ഥലം കുറെ പോകും അതുകൊണ്ട് അവനിരുന്നപ്പോൾ ബംഗാളികൾ വീണ്ടും എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു.
പിന്നെ കോയമ്പത്തൂർ സ്റ്റേഷൻ ആയിരുന്നു. അവിടെ എത്തിയതും തിരക്ക് ഒന്ന് കുറഞ്ഞു. ഇപ്പൊ ആർക്കും വല്ലാതെ പ്രശ്നം ഒന്നും ഇല്ല. ഓരോരുത്തർ അവിടെയൊക്കെയായി പലയിടത്തും ഇരുന്നു. ഞാനും നബീലും മുഖാമുഖവും വിഷ്ണു എന്റെ സൈഡിലുമാണ് ഇരിക്കുന്നത്.
എനിക്ക് നല്ല ക്ഷീണമുള്ളതു കൊണ്ടു നല്ലോം ഉറക്കം വരുന്നുണ്ട്. നബീൽ ചെറിയ മയക്കത്തിൽ ആണ്. ഇടക്കൊക്കെ എഴുനേറ്റു ചുറ്റും നോക്കുനുണ്ട്. വിഷ്ണു ഇരുന്നത് മാത്രേ ഓര്മയുള്ളു അവൻ നല്ല ഉറക്കത്തിൽ ആണ്.