നബീൽ : ഡാ നീ വിവേകിന് വിളിച്ചു പറ. അവരോടു ട്രെയിനിന്റെ ഫ്രോന്റിൽ കയറാൻ പറ.
വിഷ്ണു ഫോൺ എടുത്ത് വിളിച്ചു പറഞ്ഞു. കുറച്ച് കഴിഞ്ഞു വണ്ടി മുളകുന്നത്തുകാവിൽ സിഗ്നലിൽ പിടിച്ചിട്ടു. ഇർഫാനും വിവേകും ഫ്രോന്റിൽ കേറിയെന്നു പറഞ്ഞു വിളിച്ചു. അവിടെ തിരക്കുണ്ടോ എന്ന് ചോദിച്ചപ്പോൾ. അവിടെയും ഈ അവസ്ഥ തന്നെയാണെന്ന് പറഞ്ഞു. വണ്ടി വീണ്ടും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആ ഒരു നിൽപ്പ് ഞങ്ങൾ ഒരു മണിക്കൂറോളം അവിടെ നിന്നു.
വണ്ടി പാലക്കാട് എത്തിയതും തിരക്ക് വീണ്ടും പഴയതുപോലെതന്നെയാണ്. കുറയുന്നില്ല എന്നാൽ ഭാഗ്യത്തിന് കൂടുന്നില്ല. വിഷ്ണു ഞങ്ങളുടെ മുന്നിൽ ഇരിക്കുന്ന ബംഗാളികൾ എഴുനേൽപ്പിക്കാൻ വേണ്ടി കുറെ വിളിച്ചു അവന്മാർ മൈൻഡ് ചെയ്യാതെ ഇരുന്നു. അവൻ അവരെ കുറെ കുത്തി കുത്തി വിളിച്ചു എഴുന്നേൽപ്പിച്ചു. ഡോർ തുറന്നു പുറത്ത് ട്രാക്കിൽ നിന്നു ഒരു സിഗരറ്റ് വലിച്ചു. എന്നിട്ട് അവൻ വീണ്ടും ട്രെയിനിൽ കയറി ഡോർ അടച്ചതും ബംഗാളികൾ ഇരുന്നിരുന്ന സ്ഥലത്തു ഞാനും നബീലും കയറിയിരുന്നു.
വിഷ്ണു അവിടെ പഴയ സ്ഥലത്തു തന്നെ നിന്നു. ഇതിനാണോടാ തെണ്ടി ഞങ്ങളെ വിളിച്ചുണർത്തിയത് എന്നാ ഭാവത്തിൽ ബംഗാളികൾ വിഷ്ണുവിനെ നോക്കി എന്തൊക്കെയോ പിറുപിറുത്തു. ഞാൻ ചിരിയടക്കി പിടിച്ച് നിലത്തു കാല്മടക്കി വെച്ചു മുട്ടിൽ തല ചായ്ച് ഇരുന്നു.
വണ്ടി കുറെ ദൂരം വീണ്ടും മുന്നോട്ടു പോയി. ഇടകൊക്കെ നിര്ത്തുന്നുണ്ട്. വിഷ്ണു ഇപ്പോഴും നിൽക്കുകയാണ്. അവൻ ബംഗാളിയുടെ കയ്യിൽ നിന്നു എന്തോ വാങ്ങി വായിൽ തിരുകി.