അവൻ ഒച്ചവെച് എന്നെ തള്ളി നീങ്ങി. ഞങ്ങൾ കംപാർട്മെന്റിന്റെ ട്രാക്കിന്റെ സൈഡിൽ ഉള്ള അടഞ്ഞു കിടക്കുന്ന ഡോറിന്റെ അടുത്ത് പോയി നിന്നു. ആ ഡോറിൽ ചാരി രണ്ടു ബംഗാളികൾ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരും അവിടെ നിന്നു. ഞങ്ങൾക്ക് പിന്നിൽ ഒരുപാടു പേര് വേറെയും നിൽക്കുന്നുണ്ടായിരുന്നു. വണ്ടി പോകാനുള്ള സിഗ്നൽ തന്ന് ചൂളം വിളിച്ചു. ആദ്യത്തെ ചലനത്തിൽ എല്ലാവരും ഒന്ന് ആടി ഉലഞ്ഞെങ്കിലും, വണ്ടി പതിയെ ചിലിച് തുടങ്ങിയപ്പോൾ എല്ലാവരും സെറ്റ് ആയി. ഇപ്പോൾ ഞങ്ങൾ മൂന്നുപേരും വളരെ തൊട്ടടുത്താണ്. ഞാൻ നബീലിനോട് പറഞ്ഞു.
ഞാൻ : ഇങ്ങനെ തിരക്കാകും എന്ന് വിചാരിച്ചില്ല.
നബീൽ : ഞങ്ങളും.
വിഷ്ണു : രാത്രി ഇനിയും ട്രെയിനുകൾ ഒരുപാടുണ്ട്. പക്ഷെ നമ്മുക്ക് റെയിൽവേ സ്റ്റേഷനിൽ നിന്തൽക്കുന്നതു അപകടം ആണ്.
നബീൽ : നീയെന്താ ആ തിരക്കിൽ എന്നെ നോക്കിയത് ?
ഞാൻ : ഒന്നുമില്ല.
വിഷ്ണു : എന്തെ ? ആരെങ്കിലും എന്തെങ്കിലും ചെയ്തോ ? പറ.
നബീൽ : ഒന്നുമില്ല. നീ ഇനി വെറുതെ പ്രശനം ഒന്നു ഉണ്ടാക്കണ്ട. നമ്മുടെ കൂടെ ഒരു പെണ്ണുണ്ട്. അവൾ എപ്പോഴും സുരഷിതയായിരിക്കണം.
ഞാൻ മെല്ലെ നബീലിന്റെ നെഞ്ചിൽ ചാഞ്ഞു.
വിഷ്ണു : നീ ആരാ എന്ന് പറ. ഞാൻ പ്രശ്നം ഒന്നു ഉണ്ടാക്കില്ല. വെറുതെ അറിഞ്ഞിരിക്കാനാ.