ഞാൻ ടീവിയിലും സിനിമയിലും ഒക്കെ കണ്ട ട്രെയിനിൽ എല്ലാം കിടന്നുറങ്ങാനുള്ള സൗകര്യം വരെ ഉണ്ടാകും, എന്തിനു ഒരു ഫുട്ബോൾ കളിക്കാനുള്ള സ്ഥലം വരെയുണ്ട്. ഇപ്പോഴത്തെ അവസ്ഥ വളരെ കൃത്യമായി പറഞ്ഞാൽ, കാലു കുത്താൻ ഇടമില്ല അടുത്ത സ്റ്റെപ് എടുത്ത് വെക്കുന്നത് ഒരു ചിലപ്പോ ആരുടെങ്കിലും നെഞ്ചിലാകും. മലക്ക് പോയി തിരിച്ചു വരുന്ന സ്വാമിമാരും, ബംഗാളികളും, തമിഴന്മാരും ഇന്ത്യയിലെ എല്ലാം ദേശകാരമുണ്ടെന്നു തോന്നുന്നു ഇതിൽ. വണ്ടിയിൽ കയറുന്നവർ പിന്നിൽ നിന്ന് നന്നായി തള്ളുന്നുണ്ട്. ഇനിയും വണ്ടിയിൽ കയറാൻ പറ്റാതെ ഒരുപാടുപേർ വാതിൽക്കൽ നിൽക്കുന്നുണ്ട്. കംപാർട്മെന്റിന്റെ ഒരറ്റത്ത് ടോയ്ലറ്റ് ഉണ്ട് അവിടെ സ്ഥലമുണ്ടാകുമെന്ന് കരുതി ഞങ്ങൾ അങ്ങോട്ട് നീങ്ങി. വിഷ്ണുവിനെ മുന്നിൽ നടത്തി, ഞാൻ രണ്ടുപേരുടെയും നടുവിൽ ആയി. അവിടെ ചെന്നപ്പോൾ ആളുകൾ ഡോർ വഴി ഉള്ളിലേക്ക് കയറാൻ നോക്കുനുണ്ട്. രണ്ടു ബാത്റൂമിന്റെയും ഇടനാഴിയിൽ രണ്ടു മൂന്ന് പേര് പുതച്ചു കിടക്കുന്നുണ്ട്. ഞങ്ങൾ തിരക്കിനിടയിൽ കൂടി ഞെങ്ങി നിരങ്ങി പോയിക്കൊണ്ടിരുന്നു. അതിനിടയിൽ ആരൊക്കെയോ എന്റെ മുലക്കും വയറിലും എല്ലാം പിടിച്ചു. ഞാൻ പെട്ടന്ന് നബിലിലേക്കു നീങ്ങി നിന്നു. പാവം അവനു കാര്യം മനസിലായി.