വിഷ്ണു : അപ്പോൾ നബീൽ നിന്റെ അടുത്ത് ഉള്ളതാണോ നിന്റെ പ്രശനം ?.
ഞാൻ : അവനില്ലെങ്കിലും ഞാൻ ഇതിനെ എതിർക്കുക തന്നെയേ ചെയ്യൂ. ഡാ.. അവൻ നിന്നെ ഒക്കെ അത്രയ്ക്ക് വിശ്വാസമാ. നിങ്ങളെക്കുറിച്ചൊക്കെ പറയുമ്പോൾ അവനു നൂറു നാവാണ്. ആ നിങ്ങള് അവനോട് ഇങ്ങനെയൊക്കെ ചെയ്‌താൽ അവൻ വിഷമമാകില്ലേ.
വിഷ്ണു എന്തൊക്കെയോ ആലോചിച്ചു എവിടേക്കോ നോക്കി നിന്നു. അവൻ ഞാൻ പറയുന്നതിനെ ഒന്നും വിലവെക്കുന്നില്ല. അവനിൽ നിന്നു മറുപടിയൊന്നും ഇല്ലാത്തതിനാൽ ഞാൻ തുടർന്നു…
ഞാൻ : ഞാൻ നിന്നെ എന്റെ ഒരു സഹോദരനെപോലെയാണ് കണ്ടത് പക്ഷെ നീയെന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ട്രെയിനിൽ ഉറക്കത്തിൽ എന്നെ പിടിച്ചത് നീയാകല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. നീയാണെന്നു അറിഞ്ഞപ്പോൾ ഞാൻ എത്ര വിഷമിച്ചെന്നോ. കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇതുവരെ നടന്നതെല്ലാം ഒരു കൈയബദ്ധമായി കരുതി ഞാൻ ക്ഷെമിക്കാം. ഇനി നീ ഇതു ആവർത്തിക്കരുത്.
വിഷ്ണു : എനിക്കും അങ്ങനെ പ്രേത്യേകിച്ചു നിന്റെ മേൽ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ട്രെയിനിൽ വെച്ച് പെട്ടന്ന് എനിക്ക് അങ്ങനെ തോന്നി. പക്ഷെ എനിക്ക് ഇപ്പോഴും എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.
ഞാൻ : നിനക്കെന്താ പറഞ്ഞാ മനസിലാവാത്തത്. എന്റെ കുടുംബവും ബന്ധവും എല്ലാം വിട്ടെറിഞ്ഞാണ് ഞാൻ ഇവിടെ വരെ എത്തിയിട്ടുള്ളത്. ഇനി എനിക്ക് ആകെയുള്ളത് നബീൽ മാത്രമാണ്. അതുകൂടി ഇല്ലാതായാൽ ഞാൻ പിന്നെ മരിക്കുന്നതാകും നല്ലത്. അവനെ വിഷമിപ്പിക്കേണ്ട എന്നാ ഒറ്റ കാരണംകൊണ്ട് മാത്രമാണ് ഞാൻ ഇതൊന്നും അവനോടു പറയാത്തത്. നീ ഇനിയും കളിച്ചാൽ ഞാനും എല്ലാം അവനോടു പറയും.