പെട്ടന്ന് എന്റെ തലയിൽ ഒരു വര പാഞ്ഞു. എന്റെ കടലേ. ഞാൻ ഉദ്ദേശിച്ച ആളോ? ആ നായിന്റെ? അപ്പുവിന്റെ?
“പ-പവി-പവിത്രനോ?”
കനകം വീണ്ടും തല കുലുക്കി. എന്റെ ഇഞ്ചി കടിച്ച അണ്ണാനെപ്പോലെ മുഖഭാവം കണ്ടിട്ടാവണം അവൾക് ചിരിയടക്കാൻ പറ്റിയില്ല.
“എന്റെ കനകം!”
“ഞാൻ പറഞ്ഞല്ലോ വിക്കി, എന്നിക് മൂപ്പരെ നന്നായിട്ട് അറിയാമെന്ന്, ഞാൻ വെറുതെ പറഞ്ഞതല്ല എന്ന് മനസിലായില്ലേ?”
ഞാൻ കുറച്ച സമയം തല കറങ്ങി നിന്നു. കനകം എന്നെ കെട്ടിപിടിച്ചു മുഖത്തും ചുണ്ടിലും ഉമ്മ വെച്ചു.
“അല്ല, മൂപ്പര്ക് ഇതറിയുമോ?”
“എന്റെ ഓർമയിൽ കഴിഞ്ഞ ആഴ്ച എവിടെ വന്നപ്പോൾ അറിയുന്നുണ്ടായിരുന്നു, അതിന്റെ ഇടക്ക് മറന്ന് പോയോ എന്ന് പറയാൻ പറ്റില്ല” കുസൃതി നിറഞ്ഞ ചിരിയോടു കൂടി കനകം പറഞ്ഞു.
“ഇവിടെ എന്തിനാ വരുന്നത്?”
“എടാ പൊട്ടാ, എന്റെ കുഞ്ഞിന്റെ അച്ഛൻ എന്തിനാ എന്റെ അടുത്തേക് വരുന്നത്, സ്വന്തം കുഞ്ഞിനെ കാണാൻ.”